കുട്ടികൾ ഫുൾടൈം മൊബൈലിൽ കുത്തിയിരിക്കുകയാണോ? ഇതാ സ്വീഡിഷ് മാതൃക!
text_fieldsകുഞ്ഞുകുട്ടികൾപോലും മൊബൈൽ ഫോണിനും ഡിജിറ്റൽ മീഡിയക്കുമെല്ലാം അടിമപ്പെട്ട കാലമാണിത്. ആഗോളതലത്തിൽതന്നെയുള്ള പ്രവണതാണിത്. അമിതമായ ഈ ‘സ്ക്രീൻ ടൈം’ ഉപയോഗം പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാൻ സ്വീഡൻ വ്യത്യസ്തമായൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്.
സ്വീഡിഷ് ആരോഗ്യ മന്ത്രാലയം വിവിധ പ്രായത്തിലുള്ളവർക്കായി സ്ക്രീൻ ടൈം നിശ്ചയിച്ച് നൽകിയിരിക്കുന്നു. ഇതുപ്രകാരം, രണ്ട് വയസ്സുള്ള കുട്ടികൾക്ക് സ്ക്രീൻ ടൈം നിശ്ചയിച്ചിരിക്കുന്നത് പൂജ്യമാണ്. അഥവാ, ഈ പ്രായത്തിലുള്ള കുട്ടികളെ മൊബൈൽ ഫോണിൽ വിഡിയോയും മറ്റും കാണിക്കരുതെന്ന്. അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരു മണിക്കൂറാണ് മൊബൈലും കമ്പ്യൂട്ടറുമെല്ലാം ഉപയോഗിക്കാവുന്ന സമയം. അഞ്ച് മുതൽ 12 വയസ്സുവരെയുള്ളവർക്ക് രണ്ട് മണിക്കൂറും അതിന് മുകളിൽ 18 വരെയുള്ളവർക്ക് മൂന്നു മണിക്കൂറുമാണ് സ്ക്രീൻ ടൈം. ഈ ക്രമം പിന്തുടർന്നാൽ ‘മൊബൈൽ ലഹരി’യിൽനിന്നടക്കം രക്ഷപ്പെടാമെന്നാണ്. ഇതിനായി രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട മാർഗരേഖയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.