തന്റെ ഓസ്‌കാർ അവാർഡ് യുക്രെയിൻ പ്രസിഡന്റിന് സമ്മാനിച്ച് ഹോളിവുഡ് നടൻ
text_fieldsഹോളിവുഡ് നടൻ ഷോൺ പെൻ തന്റെ ഓസ്‌കാർ അവാർഡ് യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കിക്ക് സമ്മാനിച്ചു. സെലെൻസ്‌കി തന്റെ ടെലിഗ്രാം ചാനലിൽ പെന്നിനൊപ്പം നിൽക്കുന്ന വിഡിയോയും ഇതിനോപ്പം പോസ്റ്റ് ചെയ്തിരുന്നു. സെലെൻസ്‌കി പെന്നിന് രാജ്യത്തിന്റെ ഓർഡർ ഓഫ് മെറിറ്റ് നൽകുന്നതും വിഡിയോയിൽ കാണാം.
ലോകോത്തര നടൻ എന്നതിലുപരി, രാഷ്ട്രീയ പ്രവർത്തനത്തിനും ഷോൺ പെൻ സജീവമാണ്. മാർച്ചിൽ, റഷ്യ യുക്രെയിൻ ആക്രമിച്ചതിനുശേഷം ഹോളിവുഡ് നടൻ തന്റെ ആദ്യ ടെലിവിഷൻ അഭിമുഖം നൽകിയിരുന്നു. അഭിമുഖത്തിൽ, ഷോൺ പെൻ യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും സംസാരിച്ചു.
'അധിനിവേശത്തിന്റെ തലേദിവസം സെലെൻസ്‌കിയെ കണ്ടിരുന്നു. അതിനുശേഷം അധിനിവേശത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ വീണ്ടും കണ്ടുമുട്ടി. അവൻ ഇതിനായി ജനിച്ചുവെന്ന് അവനറിയാമോ എന്ന് എനിക്കറിയില്ല. ധീരത, മാന്യത, സ്നേഹം, രാജ്യത്തെ ഏകീകരിച്ച രീതി എന്നിവയിൽ ആധുനിക ലോകത്തിന് പുതുമയുള്ള നിരവധി കാര്യങ്ങൾ അവർ കാണിച്ചുതന്നു'-ഷോൺ പെൻ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഹോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമാണ് ഷോണ്‍ പെന്‍. റഷ്യയുടെ അധിനിവേശം അതിന്റെ മൂര്‍ധന്യത്തിലെത്തിനില്‍ക്കെ യുക്രെയിനില്‍ ഷോൺ പെൻ ഡോകുമെന്ററി ചിത്രീകരിച്ചിരുന്നു. ഡെപ്യൂട്ടി പ്രധാനമന്ത്രി ഇര്‍യാന വെരേഷ്ചുകിനൊപ്പം ഷോണ്‍ പെന്‍ വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഷോണ്‍ പെന്‍ ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിക്കുന്നത്. വൈസ് സ്റ്റുഡിയോസാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. രണ്ടു തവണ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഷോണ്‍, യുദ്ധവിരുദ്ധ കാമ്പയിനുകളില്‍ സജീവമാണ്. 2010 ല്‍ ഹെയ്റ്റിയിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്തഭൂമിയിലെത്തി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ഡോണ്‍ ഹാര്‍ഡി സംവിധാനം ചെയ്ത സിറ്റിസണ്‍ പെന്‍ എന്ന ഡോക്യുമെന്ററിയില്‍ അഭിനയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.