എവറസ്റ്റിൽ കാണാതായ ഇന്ത്യൻ വംശജനുവേണ്ടി തിരച്ചിൽ
text_fieldsസിംഗപ്പൂർ: ശനിയാഴ്ച മുതൽ കാണാതായ ഇന്ത്യൻ വംശജനായ സിംഗപ്പൂർ പർവതാരോഹകനെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങൾ എവറസ്റ്റ് കൊടുമുടിക്ക് സമീപം തിരച്ചിൽ ഊർജിതമാക്കി. ശ്രീനിവാസ് സൈനിസ് ദത്താത്രയ (39) എന്നയാളെയാണ് കാണാതായിരിക്കുന്നത്. മൂന്ന് ഷെർപ്പകൾ വീതമുള്ള സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്.
നേപ്പാൾ ആസ്ഥാനമായ സാഹസിക ട്രാവൽ ഓപറേറ്ററായ സെവൻ സമ്മിറ്റ് ട്രക്സിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് ശ്രീനിവാസും ഉണ്ടായിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം കൊടുമുടിയുടെ മുകളിൽ എത്തിയിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
ഓറഞ്ച് വസ്ത്രവും സൺഗ്ലാസും ഓക്സിജൻ മാസ്കും ധരിച്ചുനിൽക്കുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം നേപ്പാൾ ഗൈഡ് ട്രക്സ് ആൻഡ് എക്സ്പഡിഷൻ എന്ന ഗ്രൂപ്പിന്റെ ഉടമ പ്രകാശ് ചന്ദ്ര ദേവ്കോട്ട പുറത്തുവിട്ടിരുന്നു.
സോഫ്റ്റ്വെയർ എൻജിനീയറിങ്, റിയൽ എസ്റ്റേറ്റ് ടെക് സ്ഥാപനമായ ജെ.എൽ.എൽ ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ സീനിയർ മാനേജറാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.