ജാതിവിവേചനം വിലക്കിയ ആദ്യ യു.എസ് നഗരമായി സിയാറ്റിൽ
text_fieldsന്യൂയോർക്: ജാതി വിവേചനം വിലക്കിയ ആദ്യ അമേരിക്കൻ നഗരമായി സിയാറ്റിൽ. അടുത്തിടെ യു.എസ് സർവകലാശാല കാമ്പസുകളിൽ ഏർപ്പെടുത്തിയ ജാതി വിവേചനത്തിനെതിരായ നിരോധനങ്ങളുടെ ചുവടുപിടിച്ചാണ് സിറ്റി കൗൺസിലിലെ ഏക ഇന്ത്യൻ വംശജയായ അംഗം ക്ഷമ സാവന്ത് കരടുനിയമം എഴുതിയത്.
ഇന്ത്യയിലെ ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ വളർന്ന ക്ഷമ സാവന്ത് ജാതി വിവേചനങ്ങൾക്ക് സാക്ഷ്യം വഹിച്ചത് ചൂണ്ടിക്കാട്ടിയാണ് നിയമനിർമാണത്തിന് മുന്നിട്ടിറങ്ങിയത്. അതേസമയം, ചില അമേരിക്കൻ ഹിന്ദു ഗ്രൂപ്പുകൾ നടപടിയെ എതിർത്തു. യു.എസ് നിയമം എല്ലാതരം വിവേചനങ്ങളെയും നിരോധിച്ചിട്ടുള്ളതിനാൽ ജാതി വിവേചനത്തിനെതിരെ പ്രത്യേക വിലക്ക് ആവശ്യമില്ലെന്നാണ് ഇവർ വാദിക്കുന്നത്. ഇന്ത്യൻ വംശജർ അമേരിക്കൻ ജനസംഖ്യയുടെ വളരെ ചെറിയ ശതമാനമാണെന്നും വ്യാപക ജാതി വിവേചനത്തിന് തെളിവുകളില്ലെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.