പാകിസ്താനിൽ പോളിയോ ഡ്യൂട്ടിക്കിടെ ഒരു പൊലീസുകാരനെ കൂടി വെടിവെച്ചുകൊന്നു
text_fieldsപെഷാവർ: പാകിസ്താനിൽ പോളിയോ വാക്‌സിനേഷന്‍ സംഘത്തിന് അകമ്പടി പോയ ഒരു പൊലീസുകാരനെ കൂടി വെടിവെച്ച് കൊന്നു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കുലാച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഡിറ്റക്ടീവ് കോൺസ്റ്റബിളായ ദേര ഇസ്മഈൽ ഖാനാണ് കൊല്ലപ്പെട്ടത്. അടൽ ഷെരീഫ് പ്രദേശത്തെ കുലാച്ചി റോഡിൽ വെച്ച് ഖാന് നേരെ അക്രമികൾ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്ന് 'ഡോൺ' റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം പ്രവിശ്യ തലസ്ഥാനമായ പെഷാവറിൽ പോളിയോ പ്രവർത്തകർക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് പൊലീസുകാരനെ അജ്ഞാതർ വെടിവെച്ച് കൊന്നിരുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരെയും തീവ്രവാദികൾ ആക്രമിക്കുന്നത് പാകിസ്താനില്‍ പതിവാണ്. പാകിസ്താനും അയൽരാജ്യമായ അഫ്ഗാനിസ്താനും മാത്രമാണ് ലോകത്ത് പോളിയോ ബാധയുള്ള രണ്ട് രാജ്യങ്ങൾ. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ കഴിഞ്ഞ വര്‍ഷം പോളിയോ വൈറസ് മുക്തമായതായി പ്രഖ്യാപിച്ചിരുന്നു.
പോളിയോ വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് അരോപിച്ചാണ്തീവ്രവാദികള് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് പോളിയോ പ്രവർത്തകരെയും സുരക്ഷാ ജീവനക്കാരെയും ആക്രമിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോളിയോ വാക്‌സിനേഷന്‍ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ പാകിസ്താന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.