ട്രംപ് -ബൈഡൻ അവസാന സംവാദത്തിൽ മ്യൂട്ട് ബട്ടൻ സൗകര്യമൊരുക്കി സംഘാടകർ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെഞ്ഞെടുപ്പിന് മുന്നോടിയായി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന അവസാന സംവാദത്തില്‍ മ്യൂട്ട് ബട്ടൻ സൗകര്യമൊരുക്കി സംഘാടകർ. ഒക്ടോബർ 22 ന് ടെന്നിസിയിലെ നാഷ് വില്ലെയിലാണ് അവസാനവട്ട പ്രസിഡൻഷ്യൽ സംവാദം. ആദ്യം സംവാദത്തില്‍ ഇരുവരും ഏറ്റുമുട്ടുകയും ബൈഡൻ സംസാരിക്കുന്നതിനിെട ട്രംപ് ബഹളമുണ്ടാക്കി സംസാരിക്കുകയുമെല്ലാം ചെയ്ത സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി സംഘാടകർ എത്തിയിരിക്കുന്നത്.
ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ ഇടക്ക് കയറി സംസാരം തടസപ്പെടുത്തുന്നത് തടയാനാണ് മ്യൂട്ട് ബട്ടൻ ഉൾപ്പെടുത്തുന്നത്. ഒരു സ്ഥാനാർഥിയുടെ മൈക്ക് മറ്റേയാൾ സംസാരക്കുമ്പോൾ ഓഫാക്കും. ഡിബേറ്റിൽ ഇരു സ്ഥാനാർഥികൾക്കും ആദ്യം 15 മിനിട്ട് വീതം നൽകും. പിന്നീടുള്ള സമയം ഇരുവരുടേയും മൈക്ക് ഓണാക്കുമെന്നും പ്രസിഡൻഷ്യൽ കമീഷൻ ഓൺ ഡിബേറ്റ്സ് അറിയിച്ചു.
അതേസമയം മ്യൂട്ടന്‍ ബട്ടന്‍ ഉള്‍പ്പെടുത്തിയതിനെതിരെ ട്രംപിൻെറ കാംപെയിന്‍ ടീം രംഗത്തെത്തി. വ്യാഴാഴ്ചത്തെ സംവാദ വിഷയങ്ങളിലും ടീം ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതായിരുന്നുവെന്ന് ട്രംപ് അറിയിച്ചു. എന്നാൽ ജോ ബൈഡൻെറ കാംപെയിൻ ടീം ഇതിനോട് പ്രതികരിച്ചിട്ടില്ല.
കോവിഡ് മൂലം രണ്ടാമത്തെ സംവാദം വെർച്വലായി നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഓൺലൈൻ സംവാദത്തിന് തയാറല്ലെന്ന് ട്രംപ് അറിയിച്ചതോടെ ഈ പ്രസിഡൻഷ്യൽ ഡിബേറ്റ് റദ്ദാക്കുകയായിരുന്നു. നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.