Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെടിനിർത്തൽ കരാറിന്...

വെടിനിർത്തൽ കരാറിന് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്‍റെ അംഗീകാരം

text_fields
bookmark_border
വെടിനിർത്തൽ കരാറിന് ഇസ്രായേൽ സുരക്ഷാ കാബിനറ്റിന്‍റെ അംഗീകാരം
cancel

ജ​റൂ​സ​ലേം: ഇ​​സ്രാ​​യേ​​ൽ - ഹ​​മാ​​സ് വെ​​ടി​​നി​​ർ​​ത്ത​​ൽ ക​​രാ​​റി​​ന് ഇ​സ്രാ​യേ​ൽ സു​ര​ക്ഷ കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി. അ​ന്തി​മ അം​ഗീ​കാ​ര​ത്തി​നാ​യി ക​രാ​ർ ഇ​നി സ​മ്പൂ​ർ​ണ കാ​ബി​ന​റ്റി​ന് മു​ന്നി​ലെ​ത്തും. അംഗീകാരം ലഭിച്ചാൽ ഞാ​യ​റാ​ഴ്ച​യോ​ടെ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് സൂ​ച​ന. അ​ന്നു​ത​ന്നെ ബ​ന്ദി കൈ​മാ​റ്റ​ത്തി​നും തു​ട​ക്ക​മാ​വും.

ക​രാ​റി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ​ക്കെ​തി​രാ​യ ഹ​ര​ജി​ക​ൾ ഇ​സ്രാ​യേ​ൽ ഹൈ​കോ​ട​തി​യി​ലു​ണ്ട്. എ​ന്നാ​ൽ, ഇ​ത് ക​രാ​റി​ന് ത​ട​സ്സ​മാ​കി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സുരക്ഷ കാബിനറ്റും മ്പൂർണ മന്ത്രിസഭയും വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ നിലവിലെ പദ്ധതിപ്രകാരം തന്നെ ബന്ദികളുടെ മോചനം നടക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.

വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഈ​ജി​പ്ത്, ഖ​ത്ത​ർ, യു.​എ​സ്, ഇ​സ്രാ​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ധ്യ​സ്ഥ​ർ വെ​ള്ളി​യാ​ഴ്ച കൈ​റോ​യി​ൽ യോ​ഗം ചേ​ർ​ന്നു.

അതേസമയം, ഹമാസുമായുള്ള ബന്ദികളെ വിട്ടയക്കൽ - വെടിനിർത്തൽ കരാറിനെതിരെ വോട്ടുചെയ്യാൻ ആവശ്യപ്പെട്ട് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ രംഗത്തെത്തി. ഇപ്പോഴും വൈകിയിട്ടില്ല. മന്ത്രിസഭ യോഗം ചേരേണ്ടതുണ്ടെന്നും ബെൻഗവിർ പറഞ്ഞു.

കരാർ നടപ്പാക്കുക ഇങ്ങനെ:

ക​രാ​ർ അ​നു​സ​രി​ച്ച് 42 ദി​വ​സം നീ​ളു​ന്ന ആ​ദ്യ ഘ​ട്ട​ത്തി​ൽ സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​ത​ക​​​ൾ, കു​​​ട്ടി​​​ക​​​ൾ, 50 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 33 ബ​​​ന്ദി​​​ക​​​ളെ​​ ഹ​മാ​സ് മോ​ചി​പ്പി​ക്കും. ഹ​മാ​സ് വി​ട്ട​യ​ക്കു​ന്ന ഓ​രോ വ​നി​ത ഇ​സ്രാ​യേ​ലി സൈ​നി​ക​ർ​ക്കും പ​ക​ര​മാ​യി 50 ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ​യും മ​റ്റു സ്ത്രീ ​ബ​ന്ദി​ക​ൾ​ക്ക് പ​ക​ര​മാ​യി 30 പേ​രെ​യും ഇ​സ്രാ​യേ​ൽ മോ​ചി​പ്പി​ക്കും. ഒ​മ്പ​ത് രോ​ഗി​ക​ളും പ​രി​ക്കേ​റ്റ​വ​രു​മാ​യ ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ൾ​ക്ക് പ​ക​ര​മാ​യി ഇ​സ്രാ​യേ​ൽ ജ​യി​ലു​ക​ളി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന 110 ഫ​ല​സ്തീ​നി​ക​ളെ മോ​ചി​പ്പി​ക്കു​മെ​ന്ന് ക​രാ​റി​ലു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

33 ബ​ന്ദി​ക​ളു​ടെ പ​ട്ടി​ക​യി​ൽ 50 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ഓ​രോ പു​രു​ഷ​നും പ​ക​ര​മാ​യി മൂ​ന്ന് ജീ​വ​പ​ര്യ​ന്തം അ​നു​ഭ​വി​ക്കു​ന്ന ത​ട​വു​കാ​ർ, മ​റ്റു ശി​ക്ഷ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന 27 പേ​ർ എ​ന്ന അ​നു​പാ​ത​ത്തി​ൽ ഇ​സ്രാ​യേ​ൽ വി​ട്ട​യ​ക്കും. ഗ​സ്സ​യി​ൽ സ്വ​ന്തം വീ​ടു​ക​ളി​ൽ​നി​ന്ന് കു​ടി​യി​റ​ക്ക​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളെ സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​നും പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​ക്കാ​യി ഗ​സ്സ​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നും അ​നു​വ​ദി​ക്കും. പ്ര​തി​ദി​നം 600 ട്ര​ക്ക് മാ​നു​ഷി​ക സ​ഹാ​യം ഗ​സ്സ​യി​ൽ എ​ത്തി​ക്കാ​നും അ​നു​മ​തി ന​ൽ​കും.

ആ​റാ​ഴ്ച നീ​ളു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ലെ 16ാം ദി​വ​സം ര​ണ്ടാം ഘ​ട്ട​ത്തി​ലെ ബ​ന്ദി​മോ​ച​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മാ​വും. ഇ​സ്രാ​യേ​ലി​ന്റെ പി​ന്മാ​റ്റം ഉ​ൾ​പ്പെ​ടെ ച​ർ​ച്ച​ചെ​യ്യും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഇ​സ്രാ​യേ​ൽ ബ​ന്ദി​ക​ളു​ടെ​യും ഹ​മാ​സ് അം​ഗ​ങ്ങ​ളു​ടെ​യും മൃ​ത​ദേ​ഹ കൈ​മാ​റ്റ​വും ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ന​ട​ക്കും. എ​ന്നാ​ൽ, യു​ദ്ധാ​ന​ന്ത​ര ഗ​സ്സ​യു​ടെ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച് അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictGaza GenocideIsrael Hamas ceasefire
News Summary - Security cabinet recommends hostage release-ceasefire deal
Next Story
RADO