നുണകൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു: ട്വിറ്ററിനെതിരെ ആരോപണവുമായി ബൈഡൻ
text_fieldsവാഷിങ്ടൺ: ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രസിഡന്‍റ് ജോ ബൈഡൻ. നുണകൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരുപകരണം ലോകത്തിലെ സമ്പന്നനായ മനുഷ്യൻ വാങ്ങിയെന്ന് ബൈഡൻ പറഞ്ഞു.
ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ ഇലോൺ മസ്ക് 4400 കോടി രൂപക്കാണ് ട്വിറ്റർ ഈ മാസം സ്വന്തമാക്കിയത്.
'അക്രമങ്ങൾ കൂടാതെ ആരോഗ്യകരമായ രീതിയിൽ ചർച്ചകൾ നടത്താൻ ഇതിലൂടെ കഴിയുമെന്ന് വിശ്വസിക്കാം. ആധുനിക സമൂഹത്തിന് ഒരു പൊതു സാങ്കേതിക പ്ലാറ്റ്ഫോം അത്യാവശ്യമാണ്' -മസ്ക് പറഞ്ഞു.
'എല്ലാവർക്കും സുഖകരമായ ഒരിടമൊരുക്കാൻ ട്വിറ്ററിന് കഴിയില്ല. അവിടെ പ്രശ്നങ്ങളുണ്ടാകാത്ത രീതിയിൽ ആർക്കും എന്തും പറയാം. രാജ്യത്തെ നിയമങ്ങൾ പാലിച്ചു കൊണ്ടു തന്നെ ഈ പ്ലാറ്റ്‌ഫോം എല്ലാവരേയും സ്വാഗതം ചെയ്യുന്നു.' ട്വിറ്റർ സ്വന്തമാക്കുന്നതിന് ഒരു ദിവസം മുമ്പ് മസ്ക് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.