ഐ.എസ്. നേതാവിനെ വധിച്ച് സോമാലിയയിൽ അമേരിക്കൻ ഓപ്പറേഷൻ
text_fieldsമൊഗദിഷു: വടക്കൻ സോമാലിയയിൽ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്) മുതിർന്ന നേതാവ് ബിലാൽ അൽ സുഡാനി കൊല്ലപ്പെട്ടു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നടത്തിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷനിൽ ഏതാനും ഐ.എസ് തീവ്രവാദികളെയും കൊലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
ആക്രമണത്തിൽ സാധരണ ജനങ്ങൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും യു.എസ് അവകാശപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ചായിരുന്നു ആക്രമണം.
ആഫ്രിക്കയിൽ ഐ.എസിന്റെ വർധിച്ചുവരുന്ന സാന്നിധ്യം വളർത്തിയെടുക്കുന്നതിലും അഫ്ഗാനിസ്താനിൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ടിങ് നൽകുന്നതിലും ബിലാൽ അൽ സുഡാനി പങ്കാളിയായിരുന്നെന്ന് പ്രസ്താവനയിൽ പറയുന്നു.
മേഖലയിലെ പ്രധാന തീവ്രവാദ സംഘടനയായ അൽ ശബാബിന്‍റെ പരിശീലന ക്യാമ്പിലേക്ക് വിദേശത്തുനിന്ന് പണവും ആളുകളെയും എത്തിച്ചതിന് 2012 മുതൽ ബിലാൽ അൽ സുഡാനിക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.