Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതോ​ഷ​ഖാ​ന കേ​സ്:...

തോ​ഷ​ഖാ​ന കേ​സ്: വി​ചാ​ര​ണ​കോ​ട​തി വി​ധി​യി​ൽ പി​ഴ​വു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി

text_fields
bookmark_border
Imran Khan
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ൻ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നെ​തി​രാ​യ തോ​ഷ​ഖാ​ന അ​ഴി​മ​തി​ക്കേ​സി​​ൽ വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​ധി​യി​ൽ ​പ്ര​ഥ​മ​ദൃ​ഷ്ട്യാ വീ​ഴ്ച​ക​ളു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഉ​മ​ർ അ​ത്താ ബ​ണ്ടി​യാ​ൽ. മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​ക്കെ​തി​രെ ഇം​റാ​ൻ ഖാ​ൻ ന​ൽ​കി​യ അ​പ്പീ​ലി​ൽ ഇ​സ്‍ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി​യു​ടെ വി​ധി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തോ​ഷ​ഖാ​ന കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പാ​കി​സ്താ​ൻ ത​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഇം​റാ​ൻ ഖാ​ൻ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഈ ​അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ചീ​ഫ് ജ​സ്റ്റി​സി​ന് പു​റ​മെ, ജ​സ്റ്റി​സു​മാ​രാ​യ മ​സാ​ഹ​ർ അ​ലി അ​ക്ബ​ർ ന​ഖ്‍വി, ജ​മാ​ൽ ഖാ​ൻ മ​ൻ​ഡോ​ഖൈ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഔ​​ദ്യോ​ഗി​ക പ​ദ​വി​യി​ലി​രി​ക്കേ ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ചു എ​ന്ന കു​റ്റ​ത്തി​ന് ആ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് ഇം​റാ​ൻ ഖാ​ന് മൂ​ന്നു വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ വി​ധി​ച്ച​ത്. അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് ഇ​തോ​ടെ അ​ദ്ദേ​ഹം അ​യോ​ഗ്യ​നു​മാ​യി. ശി​ക്ഷ​വി​ധി​ക്ക് പി​ന്നാ​ലെ ഇം​റാ​ൻ ഖാ​ൻ ഇ​സ്‍ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഹ​ര​ജി പ​രി​ഗ​ണി​ച്ച ഹൈ​കോ​ട​തി കേ​സ് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

സു​പ്രീം​കോ​ട​തി​യി​ൽ ന​ട​ന്ന വാ​ദ​ത്തി​നി​ടെ ഇം​റാ​ൻ ഖാ​​ന്റെ അ​ഭി​ഭാ​ഷ​ക​ൻ ല​ത്തീ​ഫ് ഖോ​സ​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​​ന്റെ അ​ഭി​ഭാ​ഷ​ക​ൻ അം​ജ​ദ് പ​ർ​വേ​സി​ന്റെ​യും വാ​ദ​ങ്ങ​ൾ ബെ​ഞ്ച് കേ​ട്ടു. തു​ട​ർ​ന്നാ​ണ്, തോ​ഷ​ഖാ​ന കേ​സി​​ൽ ബു​ധ​നാ​ഴ്ച ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച ഹൈ​കോ​ട​തി​യി​ലെ വാ​ദ​ത്തി​​​ന്റെ സ്ഥി​തി അ​റി​ഞ്ഞ ശേ​ഷം ഹ​ര​ജി​യി​ൽ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toshakhana case
News Summary - Serious defects in trial court's Toshakhana case judgment against Imran Khan, observes Chief Justice of Pakistan
Next Story