അഞ്ച് വയസുകാരിക്ക് വംശീയാധിക്ഷേപം: അമേരിക്കയിലെ സെസേം സ്ട്രീറ്റ് തീം പാർക്കിനെതിരെ കേസ്
text_fieldsഫിലാഡൽഫിയ: അഞ്ചുവയസുകാരിക്ക് വംശീയ വിവേചനം നേരിട്ടതിനെതുടർന്ന് അമേരിക്കയിലെ സെസേം സ്ട്രീറ്റ് തീം പാർക്കിനെതിരെ പരാതി നൽകി കുടുംബം. കഴിഞ്ഞ മാസം നടന്ന 'മീറ്റ് ആന്റ് ഗ്രീറ്റ്' പരിപാടിയിൽ പ്രഛന്നവേഷധാരികകൾ കറുത്തവംശജയായ അഞ്ചു വയസുകാരിയായ മകളെ അവഗണിച്ചു എന്ന് പരാതിയിൽ പറയുന്നു. കൂടാതെ നഷ്ടപരിഹാരമായി 25മില്യൻ ഡോളറും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂൺ 18 ന് നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിനിടെ ക്വിന്റൺ ബേൺസിനെയും മകൾ കെന്നഡി ബേൺസിനെയും മറ്റ് കറുത്തവർഗക്കാരായ അതിഥികളെയും സെസെം സ്ട്രീറ്റ് കഥാപാത്രങ്ങളുടെ വേഷം ധരിച്ച നാല് ജീവനക്കാർ അവഗണിച്ചുവെന്നാണ് കേസ്.
ലാങ്‌ഹോണിലെ പാർക്കിൽ നടന്ന പരേഡിനിടെ മറ്റ് രണ്ട് കറുത്ത വംശജരായ പെൺകുട്ടികളെ പ്രഛന്നവേഷം ധരിച്ച ജീവനക്കാരൻ അവഹേളിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പ്രഛന്നവേഷധാരി മറ്റ് സന്ദർശകർക്ക് ഹൈ-ഫൈ നൽകുന്നതും കറുത്തവർഗക്കാരിയായ പെൺകുട്ടികൾ ഷെയ്ക് ഹാൻഡ് നൽകാൻ ശ്രമിക്കുമ്പോൾ ഇല്ല എന്ന് ആംഗ്യം കാണിച്ച് അവരെ അവഗണിക്കുന്നതും കാണാം. വിഡിയോ വൈറലായതോടെ പാർക്ക് ബഹിഷ്കരിക്കണമെന്നും ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹമാധ്യമങ്ങളിലടക്കം നിരവധിപേർ രംഗത്തെത്തി.
തുടർന്ന് സെസേം പ്ലേസ് തീംപാർക്ക് സംഭവത്തിൽ ക്ഷമാപണം നടത്തുകയും ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകുമെന്ന് പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.