ഇന്ത്യക്ക് തിരിച്ചടി; എച്ച്-1ബി വിസയിൽ നിയന്ത്രണങ്ങളുമായി ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസിൽ വിദഗ്ധ തൊഴിലാളികൾക്ക് ജോലി െചയ്യുന്നതിനായി നൽകുന്ന എച്ച്-1ബി വിസയിൽ നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം. അമേരിക്കൻ പൗരൻമാർക്ക് തൊഴിലിടങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് വിസ നിയമത്തിലെ മാറ്റം.
ഇനി മുതൽ പ്രതിവർഷം 85,000 വിസകൾ മാത്രമാവും അനുവദിക്കുക. എച്ച്-1ബി വിസകൾ പൂർണമായും നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ നീക്കത്തെ ഫെഡറൽ ജഡ്ജ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തെത്തുന്നത്.
യു.എസിലെ ഐ.ടി വ്യവസായത്തിെൻറ കേന്ദ്രമായ സിലിക്കൺവാലിയെ പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപ് ഭരണകൂടത്തിെൻറ തീരുമാനം. സിലിക്കൺ വാലിയിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്ന് എച്ച്-1ബി വിസയിലെത്തിയവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.