നേപ്പാളിൽ ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഏഴ് ഇന്ത്യക്കാരും
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിൽ രണ്ട് ബസുകൾ ഒലിച്ചുപോയി. കാണാതായ 60 ലേറെ പേരിൽ ഏഴ് ഇന്ത്യക്കാരുമുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 100 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിൽ സിമൽതാലിലായിരുന്നു ഉരുൾപൊട്ടൽ. നാരായൺഘട്ട്-മുഗ്ളിങ് റോഡിന് സമീപം കരകവിഞ്ഞൊഴുകിയ ത്രിശൂലി നദിയിലാണ് ബസുകൾ ഒലിച്ചുപോയത്. വെള്ളിയാഴ്ച പുലർച്ച 3.30ഒാടെയായിരുന്നു സംഭവം.
ബിർഗഞ്ച് മുതൽ കാഠ്മണ്ഡു വരെ പോകുന്ന എഞ്ജൽ ബസിൽ 24 പേരും ഗൗറിലേക്ക് പോകുകയായിരുന്ന ഗണപതി ഡീലക്സ് ബസിൽ 41 പേരുമാണുണ്ടായിരുന്നത്. ഗണപതി ബസിൽനിന്ന് മൂന്നുപേർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
സന്തോഷ് താക്കൂർ, സുരേന്ദ്ര സാ, ആദിത് മിയാൻ, സുനിൽ, ഷാനവാജ് ആലം, അൻസാരി എന്നിവരാണ് കാണാതായ ഇന്ത്യക്കാർ. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.