കോവിഡ്: ചൈനീസ് നഗരങ്ങളിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുന്നു
text_fieldsബീജിങ്: ചൈനയിലെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള നഗരങ്ങളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് പല നഗരങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രാദേശിക സമ്പദ്‍വ്യവസ്ഥകളെ വീണ്ടും പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.
കുറച്ച് ദിവസത്തേക്ക് അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് പല ചൈനീസ് നഗരങ്ങളിലേയും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഷാങ്ഹായിയിലും വുഹാനിലും പോലെ വലിയൊരു രോഗബാധ വീണ്ടും ഉണ്ടാവാതിരിക്കാനാണ് ചൈനയുടെ മുൻകരുതൽ.
അതേസമയം, അതിവേഗത്തിൽ പടരുന്ന ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം ചൈനയുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ചൈനയുടെ കയറ്റുമതി നഗരമായ യിവു മൂന്ന് ദിവസത്തെ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. അത്യാവശ്യകാര്യങ്ങൾ മാത്രം ജനങ്ങൾ പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദേശം.
അവശ്യസാധനങ്ങൾ വാങ്ങുന്നത്, കോവിഡ് പരിശോധന, ആശുപത്രി സന്ദർശനം എന്നിവക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. അടച്ചിട്ട കാമ്പസുകളിലിരുന്ന് ജോലിക്കാർക്ക് ജോലി ചെയ്യാം. എന്നാൽ, ഇക്കാലയളവിൽ പൊതു ഇടങ്ങൾ അടച്ചിടും.
ഷിൻജിയാങ് പ്രവശ്യയിലെ മൂന്ന് നഗരങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്കും ഓഫീസിൽ പോകുന്നതിനും മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ചൈനയിൽ 1993 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 614 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. 1,379 പേർക്കും കാര്യമായ ലക്ഷണങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.