അഫ്ഗാനിൽ പള്ളിയിൽ സ്ഫോടനം; നിരവധി മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്ഥാനിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. കാബൂളിലെ ഈദ്ഗാഹ് പള്ളിയിലാണ് ഉച്ച കഴിഞ്ഞ് സ്ഫോടനമുണ്ടായത്. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്‍റെ മാതാവിന്‍റെ മയ്യത്ത് നമസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ പുറത്തുവന്നിട്ടില്ല.
BREAKING: Several killed in blast outside Kabul mosque https://t.co/v9lUdsKUdR pic.twitter.com/R2QViHlxja
— Al Jazeera English (@AJEnglish) October 3, 2021
നേരത്തെ, ഞായറാഴ്ച രാവിലെ ജലാലബാദിലും ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികളും രണ്ട് താലിബാൻ സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
BREAKING: A bomb targeting the entrance of a mosque in Afghan capital Kabul has left a "number of civilians" dead, a Taliban spokesman says. https://t.co/gExNnMXEP2
— The Associated Press (@AP) October 3, 2021
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തില്ല. ഐ.എസിന് ശക്തമായ സ്വാധീനമുള്ള പ്രവിശ്യയാണ് നൻഗർഹർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.