ഡമസ്കസിലെ ജനവാസ കേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണം: ഏഴുപേർക്ക് പരിക്ക്
text_fieldsഡമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ജനവാസ കേന്ദ്രങ്ങൾക്കു നേരെ ഇസ്രായേൽ വ്യോമാക്രമണം. ആക്രമണത്തിൽ ഏഴുപേർ മരിക്കുകയും 15പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് ഡമസ്കസിലെ കഫ്ർ സോസയിലെ ജനവാസമേഖലയിലേക്ക് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
12.30ഓടെ ഈ മേഖലയിൽ നിന്ന് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി സിറിയൻ വാർത്ത ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരു സൈനികനുമുണ്ട്. നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. ആക്രമണത്തിൽ 10 നിലക്കെട്ടിടം ഭാഗികമായി തകർന്നതിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.
വ്യോമാക്രമണത്തിൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ഒരു മാസംമുമ്പ് ഡമസ്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികരടക്കം നാലുപേർ കൊല്ലപ്പെട്ടിരുന്നു.
10വർഷത്തോളമായി സിറിയയിലെ ഇറാന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്. എന്നാൽ എല്ലാ ആക്രമണങ്ങളുടെ ഉത്തരവാദിത്തം അപൂർവമായേ ഇസ്രായേൽ ഏറ്റെടുക്കാറുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.