പാകിസ്താനിൽ ബലാത്സംഗ പ്രതികൾക്ക് ഷണ്ഡീകരണം; ബിൽ പാസാക്കി
text_fieldsഇസ്ലാമാബാദ്: നിരവധി ബലാത്സംഗ ക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം നടത്താനുള്ള ബില്‍ പാകിസ്താന് പാര്‍ലമെൻറ് പാസാക്കി. ക്രിമിനല്‍ നിമയം ഭേദഗതി ചെയ്യുന്നതാണ് ബില്‍.
ബലാത്സംഗേക്കസുകളുടെ വിചാരണ നാലു മാസത്തിനുള്ളില്‍ അതിവേഗ കോടതികളിലൂടെ പൂര്‍ത്തിയാക്കി ശിക്ഷ (കെമിക്കല്‍ കാസ്ട്രേഷന്) വിധിക്കാനുള്ള ബലാത്സംഗ വിരുദ്ധ ബില്ലിന് പ്രസിഡൻറ് ആരിഫ് അല്‍വി ഒരു വര്‍ഷം മുമ്പ് അംഗീകാരം നല്‍കിയിരുന്നു.
ബുധനാഴ്ച ചേര്‍ന്ന സംയുക്ത പാര്‍ലമെൻറ് യോഗത്തിലാണ് ബില്‍ പാസായത്. മരുന്ന് ഉപയോഗിച്ചുള്ള ഷണ്ഡീകരണം നടത്തിയാല്‍ പ്രതി ശിഷ്ടകാലം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിവില്ലാത്തവനാകുമെന്നാണ് ബില്ലില്‍ പറയുന്നത്.
പുതിയ ബില്ലിനെതിരെ ജമാഅത്തെ ഇസ്ലാമി സെനറ്ററായ മുഷ്താഖ് അഹമ്മദ് രംഗത്തെത്തി. ബലാത്സംഗ ക്കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണം. ഷണ്ഡീകരണത്തെക്കുറിച്ച് ശരീഅത്തില്‍ പരാമര്‍ശമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.