Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈംഗികാരോപണം:...

ലൈംഗികാരോപണം: ന്യൂയോർക്​ ഗവർണറുടെ രാജിക്ക്​ സമ്മർദം

text_fields
bookmark_border
ലൈംഗികാരോപണം: ന്യൂയോർക്​ ഗവർണറുടെ രാജിക്ക്​ സമ്മർദം
cancel

വാഷിങ്​ടണ്‍: ​ൈലംഗികാരോപണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ന്യൂയോർക്​ ഗവര്‍ണർ ആന്‍ഡ്രൂ ക്യൂമോ(63)യുടെ രാജിക്ക്​ സമ്മർദമേറുന്നു​. ക്യൂമോക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യമാണെന്ന് സ്വതന്ത്ര അന്വേഷണം നടത്തിയ സംഘം കണ്ടെത്തിയതിനു പിന്നാലെയാണ് യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡനും ഡെമോക്രാറ്റിക്​ അംഗങ്ങളും ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ന്യൂയോർക്​ ഓഫിസിലെ ജീവനക്കാരും മുൻ ജീവനക്കാരുമുൾപ്പെടെ 11 സ്​ത്രീകളെ ക്യൂമോ ലൈംഗിക ചൂഷണം ചെയ്​തെന്നാണ്​ പരാതി.

ഇക്കാര്യങ്ങളെ കുറിച്ച് തുറന്നുപറഞ്ഞവര്‍ക്കെതിരെ ക്യൂമോയും സംഘവും നടപടി സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ​സ്വസ്​ഥമായി ജോലിചെയ്യാനുള്ള അവസരം ക്യൂമോ ഇല്ലാതാക്കിയെന്നും പരാതിയിൽ പറയുന്നു. കോവിഡ്​ നിയന്ത്രണ നടപടികളിലൂടെ ശ്രദ്ധനേടിയ ക്യൂമോ ആരോപണം നിഷേധിക്കുകയും രാജിയാവശ്യവുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ നിരസിക്കുകയും ചെയ്​തിരുന്നു.

എന്നാൽ, രാജിവെക്കണമെന്ന്​ യു.എസ്​ പ്രസിഡൻറും ഹൗസ്​ സ്​പീക്കർ നാൻസി പെലോസിയും ആവശ്യപ്പെട്ടതോടെ ഇദ്ദേഹം പ്രതിരോധത്തിലായി. ക്യൂമോക്കെതിരെ ഇംപീച്ച്​മെൻറ്​ നടപടികളും ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseNew York Governor
News Summary - Sexual harassment: Pressure on New York governor to resign
Next Story