ഗവർണർക്ക് എരമംഗലത്ത് എസ്.എഫ്.ഐ കരിങ്കൊടി
text_fieldsഎരമംഗലം (മലപ്പുറം): ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മലപ്പുറം എരമംഗലത്ത് എസ്.എഫ്.ഐ കരിങ്കൊടി വീശി. എരമംഗലത്ത് മുൻ കോൺഗ്രസ് നേതാവ് പി.ടി മോഹന കൃഷ്ണൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനത്തിന് എത്തുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ എരമംഗലം ജംങ്ഷനിൽ കരിങ്കൊടി വീശിയത്. തുടർന്ന് പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
എസ്.എഫ്.ഐ പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി വീശുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഗവർണർ പങ്കെടുക്കുന്ന പരിപാടിയുടെ ഏറെ ദൂരെ വെച്ചായിരിക്കും പ്രതിഷേധമെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. എന്നാൽ, അനുസ്മരണ സമ്മേളനം നടക്കുന്ന വേദിക്ക് ഏറെ അകലെയല്ലാതെയാണ് പ്രതിഷേധം നടന്നത്. ചൊവ്വാഴ്ച രാത്രി എരമംഗലത്ത് എസ്.എഫ്.ഐ ഗവർണർക്കെതിരെ ബാനറുകളും ഉയർത്തിയിരുന്നു.
കോൺഗ്രസ് നേതാവ് പി.ടി. അജയ് മോഹന്റെ പിതാവ് കൂടിയാണ് മുൻ എം.എൽ.എ ആയിരുന്ന പി.ടി. മോഹന കൃഷ്ണൻ. അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിക്ക് ഗവർണറെ ക്ഷണിച്ചതിനെതിരെ ജില്ലയിലെ കോൺഗ്രസിൽ ഭിന്നതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.