ഞങ്ങൾക്ക് മുറിവേറ്റു, ആരും പിന്തുണച്ചില്ല; ഇനി വോട്ടു ചോദിച്ച് ഇങ്ങോട്ട് വരേണ്ട -ഉർദുഗാന് മുന്നറിയിപ്പുമായി ഭൂകമ്പ ബാധിതർ
text_fieldsഅദിയാമൻ: തുർക്കിയിലും സിറിയയിലുമായി 21,000 ലേറെ പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഭൂകമ്പത്തിൽ സർക്കാർ സഹായം വേണ്ട വിധം ലഭിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത്. വോട്ടും ചോദിച്ച് ഇനി ഇങ്ങോട്ട് വരേണ്ടതില്ലെന്നാണ് വോട്ടർമാർ തുർക്കി പ്രസിഡന്റ് തയ്യിബ് ഉർദുഗാന് നൽകുന്ന മുന്നറിയിപ്പ്.
രണ്ടു ദശാബ്ദക്കാലമായി തുർക്കി ഭരിക്കുന്ന ഉർദുഗാൻ നേരിട്ട ഏറ്റവും രൂക്ഷമായ പ്രശ്നമായിരുന്നു ഭൂകമ്പം. മെയ് 14 ന് നടക്കുന്ന തെരഞ്ഞെടുപ്പാണ് ഉർദുഗാൻ തുടരണോ എന്ന് തീരുമാനിക്കുന്നത്. എന്നൽ ഇതേ തീയതിൽ ഇനി തെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.
10 ഭൂകമ്പ ബാധിത പ്രവിശ്യകളിൽ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഉർദുഗാൻ. ഈ പ്രശേദങ്ങളിൽ ഇപ്പോഴും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ആളുകൾ താമസിക്കാനിടമില്ലാതെ, നിരത്തുകളിലും കാറുകളിലുമാണ് കഴിയുന്നത്.
കഴിഞ്ഞ വർഷം രാജ്യം അനുഭവിച്ച സാമ്പത്തിക മാന്ദ്യം ഉർദുഗാന്റെ പ്രീതി കുറച്ചിരുന്നു. അവിടെ നിന്ന് ജനപ്രീതി പിടിച്ചെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് അടിയിളക്കിക്കൊണ്ട് ഭൂകമ്പമുണ്ടായത്.
‘ഞങ്ങൾക്ക് ആഴത്തിൽ മുറിവേറ്റു. എന്നാൽ ആരും പിന്തുണക്കാനുണ്ടായിരുന്നില്ല’ -എന്നാണ് ഭൂകമ്പം രൂക്ഷമായി ബാധിച്ച കാരമൻമരാസ് നിവാസികളുടെ അഭിപ്രായം.
ഭൂരിഭാഗം ആളുകൾക്കും ഭക്ഷണവും താമസ സൗകര്യവും ലഭിച്ചില്ല. ചിലർക്ക് അവരുടെ ബന്ധുക്കൾ അവശിഷ്ടങ്ങൾക്കടിയിൽ കിടന്ന് സഹായത്തിന് കേഴുന്നതും പിന്നീട് പതുക്കെ, പതുക്കെ നിശബ്ദരാകുന്നതും നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു. സഹായത്തിനു വേണ്ടി 48 മണിക്കൂറിലേറെ കാത്തു നിന്നിട്ടും കിട്ടിയില്ലെന്നും നാട്ടുകാർ വേദനയോടെ പറയുന്നു.
ഈ വിമർശനങ്ങൾക്കിടെ ഉർദുഗാൻ ഭൂകമ്പം അതി രൂക്ഷമായി ബാധിച്ച കാരമൻമരാസ് സന്ദർശിച്ചു. ചില താമസം ഉണ്ടായിട്ടുണ്ട്. ഇത്ര വലിയ ദുരന്തത്തിന് തയാറെടുക്കുക എന്നത് എളുപ്പമല്ലെന്ന് ഉർദുഗാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.