ഷെൽ വർഷിച്ചത് ദക്ഷിണ കൊറിയയെ പരീക്ഷിക്കാനെന്ന് ഉത്തരകൊറിയ
text_fieldsപ്യോങ് യാങ്: ആയുധങ്ങൾ കണ്ടെത്താനുള്ള ദക്ഷിണ കൊറിയയുടെ ശേഷി പരീക്ഷിക്കാനാണ് വെള്ളിയാഴ്ച തർക്കത്തിലുള്ള സമുദ്രപരിധിയിൽ ഷെൽ വർഷിച്ചതെന്ന് ഉത്തര കൊറിയ. അതേസമയം, ശനിയാഴ്ച 60 റൗണ്ട് വെടിയുതിർത്തതായും വെള്ളിയാഴ്ച 200ലേറെ ഷെൽ വർഷിച്ചതായുമാണ് ദക്ഷിണ കൊറിയ ആരോപിച്ചത്. ഒരു റൗണ്ടു പോലും വെടിയുതിർത്തിട്ടില്ലെന്നും ദക്ഷിണ കൊറിയയെ തെറ്റിദ്ധരിപ്പിക്കാനും പരീക്ഷിക്കാനും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയാണ് ചെയ്തതെന്നും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പ്രതികരിച്ചു. പ്രതീക്ഷിച്ചതുപോലെ അവർക്കത് തിരിച്ചറിയാൻ കഴിഞ്ഞില്ല. പരിശീലനം സിദ്ധിച്ച ഒരു നായെ നിയോഗിച്ചാൽ ഇതിലുമേറെ സുരക്ഷിതത്വം ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.