ഇറാഖിൽ രാഷ്ട്രീയം വിട്ട് ശിയാനേതാവ് മുഖ്തദ സദ്ർ
text_fieldsബഗ്ദാദ്: 10 മാസമായി രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഇറാഖിൽ സ്ഥിതി കൂടുതൽ വഷളാക്കി ശിയ നേതാവ് മുഖ്തദ സദ്ർ രാഷ്ട്രീയം വിടുന്നു. രാജ്യത്ത് പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താനാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ ഏറെയായി സമരമുഖത്താണ്. ഇതിന്റെ തുടർച്ചയായാണ് വിടവാങ്ങൽ പ്രഖ്യാപനം.
പ്രഖ്യാപനത്തിനുടൻ സദ്ർ അനുയായികൾ പ്രധാനമന്ത്രിയുടെ ഓഫിസുള്ള റിപ്പബ്ലിക്കൻ പാലസിൽ ഇരച്ചുകയറി. എല്ലാ കക്ഷികളും രാഷ്ട്രീയ അധികാരങ്ങൾവിട്ട് പ്രശ്നപരിഹാരത്തിന് രംഗത്തിറങ്ങണമെന്ന് രണ്ടു ദിവസം മുമ്പ് സദ്ർ ആവശ്യപ്പെട്ടിരുന്നു.രാജ്യത്ത് 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ സദ്റിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനായിരുന്നു ഏറ്റവും കൂടുതൽ സീറ്റ്.
എന്നാൽ, സർക്കാറുണ്ടാക്കുന്നതിൽ സഖ്യം പരാജയമായതിനെ തുടർന്ന് പാർട്ടിയിലെ എല്ലാ സാമാജികരും രാജിനൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇത് അവസരമാക്കി ഇറാൻ പിന്തുണയുള്ള സഖ്യം മേൽക്കൈ നേടി. ഇതിനെതിരെ സദ്ർ അനുയായികൾ ഇറാഖ് പാർലമെന്റിന് പുറത്ത് കുത്തിയിരിപ്പ് സത്യഗ്രഹം തുടരുകയാണ്.നിലവിൽ സദ്ർ പക്ഷത്തെ മുസ്തഫ അൽഖാദിമിയാണ് കാവൽ പ്രധാനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.