‘ഉരുകുന്ന ശരീരവുമായി കരയുന്ന ഒരാളെ ഞാൻ കണ്ടു...’ -നാഗസാക്കി അണുബോംബ് ദുരന്തം അതിജീവിച്ച ഷിഗെമി ഫുകാഹോരി അന്തരിച്ചു
text_fieldsടോക്യോ: നാഗസാക്കി അണുബോംബ് ദുരന്തത്തെ അതിജീവിച്ച ഷിഗെമി ഫുകാഹോരി (93) അന്തരിച്ചു. ലോകസമാധാനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു. ഫുകാഹോരിയുടെ കുടുംബമടക്കം പതിനായിരങ്ങളാണ് നാഗസാക്കി ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ഫുകാഹോരിക്ക് അന്ന് 14 വയസ്സുമാത്രമായിരുന്നു പ്രായം.
ബോംബ് വീണിടത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള ഒരു കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന ഫുകാഹോരിക്ക് വർഷങ്ങളോളം എന്താണ് സംഭവിച്ചതെന്ന് സംസാരിക്കാൻ കഴിഞ്ഞില്ല. 1937ൽ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് 14 വയസ്സുള്ളപ്പോൾ ഗ്വെർണിക്കയിൽ ബോംബാക്രമണം അതിജീവിച്ച ഒരാളെ കണ്ടുമുട്ടിയത് താൻ നേരിട്ട വേദനാജനകമായ ഓർമകൾ തുറന്നുപറയാൻ അദ്ദേഹത്തെ സഹായിച്ചു.
“അന്ന് ആ ദുരന്തമുഖത്ത് സഹായത്തിനായുള്ള ഒരു നിലവിളി ഞാൻ കേട്ടു. ഉരുകുന്ന ശരീരവുമായി കരയുന്ന ഒരാളെയാണ് ഞാനവിടെ കണ്ടത്. ഇന്നും എന്‍റെ ഓർമകളിൽ ആ കാഴ്ചകളുണ്ട്”.
2019ൽ ഫുകാഹോരി നൽകിയ അഭിമുഖത്തിലെ വാക്കുകളാണിത്. 2019ൽ ഫ്രാൻസിസ് മാർപാപ്പ നാഗസാക്കി സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് വെളുത്തപൂക്കൾ നൽകി സ്വീകരിച്ചത് ഫുകാഹോരിയാണ്. സമാധാനത്തിന്‍റെ വക്താക്കളായി അദ്ദേഹം കണ്ടിരുന്നത് വിദ്യാർഥികളെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.