ഷിൻസോ ആബെ; സ്ഥാനമൊഴിഞ്ഞിട്ടും സ്വാധീനം കുറയാത്ത നേതാവ്
text_fieldsടോക്യോ: ഷിൻസോ ആബെ രണ്ടാമതും പ്രധാനമന്ത്രിയായപ്പോൾ ജപ്പാൻ കടുത്ത മാന്ദ്യത്തിലായിരുന്നു. പണ ലഘൂകരണം, സാമ്പത്തിക ഉത്തേജനം, ഘടനാപരമായ പരിഷ്കാരങ്ങൾ എന്നിവയിലൂന്നിയ സാമ്പത്തിക നയമാണ് സമ്പദ്‌വ്യവസ്ഥയെ തിരികെകൊണ്ടുവരാൻ കഴിഞ്ഞത്. 2011ൽ 20,000ത്തോളം പേർ കൊല്ലപ്പെട്ട, ഫുകുഷിമ ആണവ റിയാക്ടർ തകർത്ത തോഹോകുവിലുണ്ടായ വൻ ഭൂകമ്പത്തിൽനിന്നും സൂനാമിയിൽ നിന്നും ജപ്പാന്റെ വീണ്ടെടുപ്പിനും അദ്ദേഹം മേൽനോട്ടം വഹിച്ചു.
2020ൽ അദ്ദേഹം പടിയിറങ്ങിയശേഷം പിൻഗാമിയായി യോഷിഹിഡെ സുഗ അധികാരത്തിലെത്തിയെങ്കിലും ജാപ്പനീസ് രാഷ്ട്രീയത്തിലെ കരുത്തനായി ആബെ തുടർന്നു. മുൻ വിദേശകാര്യ മന്ത്രി ഷിന്റാരോ ആബെയുടെ മകൻ മുൻ പ്രധാനമന്ത്രി നോബുസുകെ കിഷിയുടെ ചെറുമകൻ നിലയിൽ ഷിൻസോ ആബെക്ക് രാഷ്ട്രീയ പാരമ്പര്യമേറെയാണ്.
ജപ്പാനിൽ കൂടുതൽ കാലം പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ ജനപ്രീതിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി, പക്ഷേ പാർട്ടിയിലെ സ്വാധീനം കാരണം അദ്ദേഹം വലിയ വെല്ലുവിളികളില്ലാതെ തുടർന്നു. പാർട്ടിയുടെ നേതാവായി മൂന്നാം തവണയും പ്രവർത്തിക്കനായി നിയമങ്ങൾ ഭേദഗതി ചെയ്തു.
വിവാദ ദേശീയവാദി
പ്രതിരോധം, വിദേശനയം എന്നീ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾക്ക് പേരുകേട്ട അബെ, ജപ്പാന്റെ സമാധാനപരമായ യുദ്ധാനന്തര ഭരണഘടന ഭേദഗതി ചെയ്യാൻ ഏറെനാളായി ശ്രമിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് സൈനികരുടെ നാണംകെട്ട തോൽവിയുടെ ഓർമപ്പെടുത്തലായിട്ടാണ് യു.എസ് തയാറാക്കിയ ഭരണഘടനയെ യാഥാസ്ഥിതികർ കാണുന്നത്. അദ്ദേഹത്തിന്റെ ദേശീയവാദ വീക്ഷണങ്ങൾ പലപ്പോഴും ചൈനയുമായും ദക്ഷിണ കൊറിയയുമായും പിരിമുറുക്കത്തിന് കാരണമായിട്ടുണ്ട്, പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പും കാലത്ത് ജപ്പാന്റെ സൈന്യവുമായി ബന്ധപ്പെട്ട വിവാദസ്ഥലമായ ടോക്കിയോയിലെ യാസുകുനി ദേവാലയം സന്ദർശിച്ചശേഷം. അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള ക്ഷേത്ര സന്ദർശനങ്ങൾ ജപ്പാനിലെ ഇടതുപക്ഷ വിഭാഗങ്ങളെയും പ്രകോപിപ്പിച്ചു, യുദ്ധസമയത്ത് ജാപ്പനീസ് അതിക്രമങ്ങളെ വെള്ളപൂശാനുള്ള അബെയുടെ ശ്രമമായി അവർ ഇതിനെകണ്ടു.
2015ൽ കൂട്ടായ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനായി അദ്ദേഹം ശ്രമിച്ചു. സ്വയം പ്രതിരോധത്തിനും ആക്രമണത്തിനിരയായ സഖ്യകക്ഷികളെ പ്രതിരോധിക്കാനും വിദേശത്ത് സൈനികരെ അണിനിരത്താൻ ജപ്പാനെ പ്രാപ്തമാക്കി. അയൽരാജ്യങ്ങളുടെയും ജപ്പാൻകാരുടെയും എതിർപ്പ് ഉണ്ടായിട്ടും പാർലമെന്റ് ഈ വിവാദ മാറ്റത്തിന് അംഗീകാരം നൽകി. ജപ്പാന്റെ സൈന്യത്തെ ഔപചാരികമായി അംഗീകരിക്കാൻ ഭരണഘടന പരിഷ്കരിക്കുകയെന്ന അദ്ദേഹത്തിന്റെ വലിയ ലക്ഷ്യം പൂർത്തീകരിക്കപ്പെടാതെ തുടരുന്നു. അത് രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിഷയമായി തുടരുന്നു.
മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അബെയുടെ ബന്ധം യു.എസ് നേതൃത്വത്തിലുള്ള വ്യാപാരതാൽപര്യങ്ങൾക്ക് അനുകൂലമായും രാജ്യത്ത് യു.എസ് സൈനികരുടെ സാന്നിധ്യത്തെ പിന്തുണക്കാൻ കൂടുതൽ പണം ചെലവഴിക്കാനും ഇടയാക്കി.
അബെനോമിക്സ്
അബെയുടെ സാമ്പത്തിക നയം' അബെനോമിക്സ്' അദ്ദേഹത്തിന്റെ ആദ്യ ഭരണത്തിൽ വളർച്ചക്ക് സഹായിച്ചു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിന്റെ ആശങ്കകൾ അബെയുടെ ജനപ്രീതിയെ ഇടിച്ചു. ആഭ്യന്തര വിനോദസഞ്ചാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ പ്രചാരണങ്ങൾ അണുബാധ കൂട്ടാൻ കാരണമായി എന്ന് വിമർശകർ വിശ്വസിക്കുന്നു. അബെനോമിക്‌സിന്റെ മറ്റ് വാഗ്ദാനങ്ങൾ തൊഴിൽ ശക്തിയിൽ സ്ത്രീകളെ ശാക്തീകരിക്കുക, സ്വജനപക്ഷപാതം കൈകാര്യം ചെയ്യുക, അനാരോഗ്യകരമായ തൊഴിൽ സംസ്കാരങ്ങൾ മാറ്റുക എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ പൂർത്തീകരിക്കപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.