''നിങ്ങളുടെ മാളങ്ങളിൽ നിന്ന് മുയലുകളെ പോലെ പുറത്തുവരൂ''-പെൺകുട്ടികളെ അപമാനിച്ച് നൂറോളം ആൺ സഹപാഠികൾ -വിഡിയോ
text_fieldsമഡ്രിഡ്: തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്ന കോളജ് വിദ്യാര്‍ഥിനികളെ നൂറിലധികം വരുന്ന പുരുഷ വിദ്യാര്‍ഥികള്‍ ജനാലക്കരികില്‍ നിന്നു കൂകി വെളിച്ചതും അശ്ലീല പ്രയോഗം നടത്തിയതും സ്പെയിനില്‍ വന്‍പ്രതിഷേധത്തിനു കാരണമായി. മഡ്രിഡിലെ ഏലിയാസ് അഹൂജ ഹാളിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
വലിയൊരു അപാര്‍ട്ട്മെന്‍റിലെ ജനാലകള്‍ തുറന്നിട്ട് അതു വഴി ആയിരുന്നു എതിര്‍ദിശയിലെ ബ്ലോക്കില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ അശ്ലീലവാക്കുകള്‍ ഉപയോഗിച്ച് ചീത്ത വിളിച്ചത്. ''നിങ്ങളുടെ മാളങ്ങളിൽ നിന്ന് മുയലുകളെപ്പോലെ പുറത്തുവരൂ'' -എന്ന് ഒരു വിദ്യാർഥി വനിതാ സർവകലാശാല വിദ്യാര്‍ഥിനികളോട് പറയുന്നതും വീഡിയോയിൽ കേള്‍ക്കാം.
സ്പെയിനിലെ രാഷ്ട്രീയപ്രവര്‍ത്തകയായ റീത്ത മാസ്ട്രെയാണ് ട്വിറ്ററില്‍ ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ചത്. വിദ്യാര്‍ഥികളുടെ പെരുമാറ്റത്തെ അവര്‍ അപലപിച്ചു. ഇങ്ങനെ ചെയ്തിട്ടാണ് ഞങ്ങള്‍ തെരുവുകളെ എന്തിനാണ് ഭയപ്പെടുന്നതെന്ന് അവര്‍ ചിന്തിക്കുന്നതെന്ന് റീത്ത കുറിച്ചു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും മറ്റ് മുതിർന്ന സ്പാനിഷ് സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർഥികളുടെ പെരുമാറ്റത്തെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ട്.
വിദ്വേഷം ജനിപ്പിക്കുന്നതും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ െവച്ചുപൊറുപ്പിക്കില്ലെന്ന് സാഞ്ചസ് പറഞ്ഞു. യുവാക്കളാണ് ഇങ്ങനെ ചെയ്തതെന്ന കാര്യം കൂടുതല്‍ വേദനിപ്പിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗിക വിദ്യാഭ്യാസം എത്രത്തോളം ആവശ്യമുണ്ടെന്നതിന്‍റെ വ്യക്തമായ തെളിവാണ് ഈ സംഭവമെന്ന് മന്ത്രി ഐറിന്‍ മൊണ്ടെറോ പറഞ്ഞു. വിദ്യാര്‍ഥികളുടെ പെരുമാറ്റത്തെ അസ്വീകാര്യമെന്നാണ് സര്‍വകലാശാല വിശേഷിപ്പിച്ചത്. കുറ്റം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്നും പൊതുമാപ്പ് പറയുമെന്നും നിർബന്ധിത ലിംഗസമത്വ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. തങ്ങളുടെ സ്ഥാപനത്തിന്‍റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിതെന്ന് അഹൂജ ഹാളിന്‍റെ ഡയറക്ടർ മാനുവൽ ഗാർസിയ ആർട്ടിഗ കാഡന എസ്.ഇ.ആർ റേഡിയോയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.