താലിബാൻകാരനാണോ എന്നു ചോദിച്ച് ഇംഗ്ലണ്ടിൽ സിഖ് യുവാവിന് മർദനം
text_fieldsലണ്ടൻ: താലിബാൻകാരനാണോ എന്നു ചോദിച്ച് ഒരു സംഘം തന്നെ മർദിച്ചതായി സിഖ് യുവാവിെൻറ പരാതി. പഞ്ചാബിൽ ജനിച്ച് ഇംഗ്ലണ്ടിൽ താമസിക്കുന്ന വനീത് സിങ് (41) ആണ് ബെർക്ഷെയറിൽ ആക്രമിക്കപ്പെട്ടത്.
വെള്ളക്കാരായ നാലുപേരാണ് 'താലിബാൻ തീവ്രവാദ ഗ്രൂപ്പിലെ അംഗമാണോ' എന്നുചോദിച്ച് തന്നെ മർദിച്ചതെന്ന് ടാക്സി ഡ്രൈവറായ വനീത് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. സ്കോടൻഡിൽനിന്നോ അയർലൻഡിൽനിന്നോ ഉള്ളവരാണ് അക്രമികെളന്നാണ് നിഗമനം. റീഡിങ് ടൗണിലെ ടൈൽേഹഴ്സ്റ്റ് പ്രവിശ്യയിലാണ് വനീത് താമസിക്കുന്നത്.
സംഭവം മാനസികമായി തനിക്ക് ഏറെ ആഘാതമേൽപിച്ചതായി വനീത് പറഞ്ഞു. അക്രമികൾ തെൻറ ടാക്സി വാഹനത്തിന് കേടുപാടുകൾ വരുത്തി. തലപ്പാവ് ഊരിമാറ്റാൻ ശ്രമിച്ചു. മയക്കുമരുന്ന് മണപ്പിച്ചതായും വനീത് പരാതിയിൽ ചൂണ്ടിക്കാട്ടി. ബെർക്ഷയറിലെ ചൂതാട്ടകേന്ദ്രത്തിൽനിന്നാണ് നാലുപേരും സിങ്ങിെൻറ വണ്ടിയിൽ കയറിയത്. ബ്രാംലിക്കടുത്ത് വാഹനം നിർത്താൻ കൂട്ടത്തിലൊരാൾ പറഞ്ഞു.
'വണ്ടിയിൽനിന്നിറങ്ങി അയാൾ വന്നത് ഒരു കറുത്ത പെട്ടിയുമായാണ്. എന്തോ ലഹരി വസ്തുവായിരുന്നു അതിൽ. അത് പരീക്ഷിച്ചുനോക്കാൻ അയാൾ പറഞ്ഞു. എെൻറ മതവിശ്വാസത്തിനെതിരാണെന്നും അത് ഉപയോഗിക്കില്ലെന്നും മറുപടി നൽകി. അതോടെ, എെൻറ മാസ്ക് നീക്കി അയാൾ ബലമായി അത് മൂക്കിനോട് അടുപ്പിച്ചു. എനിക്ക് മത്തുപിടിക്കുന്നതുപോലെ തോന്നി.' -വനീത് വിശദീകരിച്ചു. വണ്ടി വീണ്ടും മുന്നോട്ടുപോകവേ, മറ്റൊരാൾ മൂത്രമൊഴിക്കുന്നതിനായി വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് വണ്ടി അയാൾക്ക് ഒാടിക്കണമെന്നായി ആവശ്യം. ഞാനത് നിരസിച്ചു. പൊലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും നെറ്റ്വർക്ക് മോശമായിരുന്നു. വണ്ടിയിൽ തിരിച്ചുകയറിയേശഷം എെൻറ തലപ്പാവ് ഊരാനായിരുന്നു പിന്നീട് അവരുടെ ശ്രമം.
എെൻറ പുറത്ത് അവർ അടിക്കുകയും ഇടിക്കുകയും ചെയ്തുകൊണ്ടിരുന്നു. 'നീ താലിബാനാണോ?' അവർ ചോദിച്ചു. 'അല്ല, ഞാൻ സിഖുകാരനാണ്' എന്ന് മറുപടി നൽകി. എെൻറ തലപ്പാവ് മതപരമായ ആചാരത്തിെൻറ ഭാഗമാണെന്നും അതിൽ തൊടരുതെന്നും ഞാൻ അവരോട് പറഞ്ഞു. ബേസിങ്സ്റ്റോക്കിലെ ട്രാഫിക് ജങ്ഷനിൽ ഇറങ്ങിപ്പോകവേ, അവരെെൻറ കാറിെൻറ പിറകിൽ ഇടിക്കുകയും ചെയ്തു'- വനീത് പറഞ്ഞു.
ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനു പുറമെ, ബെർക്ഷയറിൽ തബല പഠിപ്പിക്കുന്നുമുണ്ട് വനീത്. നൂറുശതമാനവും വംശീയ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്ന് അദ്ദേഹം പറയുന്നു. ഞാൻ എല്ലാവരുമായും സൗഹൃദത്തിൽ പോവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എല്ലായ്പോഴും ചിരിച്ച് കഴിയുന്ന ഞാനിപ്പോൾ ആകെ പേടിച്ചിരിക്കുന്നു. അവർ മർദിച്ചതിനെ തുടർന്ന് കഴുത്തിലും നെഞ്ചിലും വേദനയുണ്ട്.' -സിങ് പറഞ്ഞു. തെയിംസ്വാലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.