യു.എസിൽ സിഖ് നാവിക ഉദ്യോഗസ്ഥന് തലപ്പാവണിയാൻ അനുമതി; 246 വർഷത്തെ ചരിത്രത്തിനിടെ ഇതാദ്യം
text_fieldsന്യൂയോർക്: ഉപാധികളുടെ അടിസ്ഥാനത്തിൽ 26 വയസ്സുള്ള സിഖ് നാവിക ഉദ്യോഗസ്ഥന് മതാചാരപ്രകാരം തലപ്പാവ് ധരിക്കാൻ അനുമതി നൽകി യു.എസ്. നാവികസേനയുടെ 246 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇത്തരത്തിലുള്ള അനുമതി ലഭിക്കുന്നത്.
ജോലിസമയത്ത് ഉപാധികളോടെ തലപ്പാവ് ധരിക്കാനാണ് അനുമതി ലഭിച്ചത്. അതേസമയം, സംഘർഷമേഖലകളിൽ സേവനം ചെയ്യുേമ്പാൾ മതചിഹ്നം പാടില്ലെന്നും നിർദേശമുണ്ട്. എന്നാൽ, മതാചാരപ്രകാരങ്ങൾ പൂർണമായി അനുവദിച്ചില്ലെങ്കിൽ നാവിക ഉേദ്യാഗസ്ഥൻ വീണ്ടും പരാതി നൽകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫസ്റ്റ് ലെഫ്റ്റനൻറ് സുഖ്ബീർ ടൂറിനാണ് അനുമതി ലഭിച്ചതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
നാളിതുവരെ നിയമങ്ങളിൽ അണുവിട മാറ്റങ്ങൾക്ക് യു.എസ് നാവികസേന തയാറായിട്ടില്ല. ക്യാപ്റ്റനായി ജോലിക്കയറ്റം ലഭിച്ചതോടെയാണ് തലപ്പാവ് ധരിക്കാൻ അനുമതി തേടി ടൂർ പരാതി നൽകിയത്. യു.എസിലേക്ക് കുടിയേറിയ ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനാണ് ടൂർ.
2017ലാണ് ഇദ്ദേഹം നാവികസേനയിൽ ചേർന്നത്. നിലവിൽ യു.എസ് സൈന്യത്തിലും വ്യോമസേനയിലും ജോലിചെയ്യുന്ന നൂറോളം സിഖുകാർ താടി വളർത്തുകയും തലപ്പാവ് ധരിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.