പാകിസ്താനിൽ സിഖ് വ്യാപാരിയെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു
text_fieldsപെഷാവർ: പാക് നഗരമായ പെഷാവറിലെ കക്ഷലിൽ മോട്ടോർ ബൈക്കിലെത്തിയ അജ്ഞാത സംഘം സിഖ് വ്യാപാരിയെ വെടിവെച്ച് കൊന്നു. മൻമോഹൻ സിങ് ആണ് കൊല്ലപ്പെട്ടതെന്ന് ദ എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.
ഴിഞ്ഞ ദിവസം രാത്രി 8.30ന് മൻമോഹൻ സിങ് ഗുൽദാര ചൗക്കിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അക്രമി സംഘത്തിന്റെ വെടിയേറ്റത്. വെടിവെച്ചയുടൻ അക്രമിസംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
സംഭവത്തിൽ പെഷാവർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗുരുദ്വാര ചൗകിലും സിഖ്സമുദായത്തിൽ പെട്ടയാൾക്കു നേരെ ആക്രമണമുണ്ടായതായി പൊലീസ് പറഞ്ഞു. കാലിന് വെടിയേറ്റ തർലോഗ് സിങ് എന്നയാളെ ആശുപത്രിയിൽ പ്രവേശിച്ചിച്ചു. രണ്ടുസംഭവത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ മാർച്ചിലും അജ്ഞാത സംഘം സിഖ് വ്യാപാരിയായ ദയാൽ സിങ്ങിനെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. മേയ് അവസാനം ഇദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.