സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരു മരണം, ബാങ്കോക്കിൽ എമർജൻസി ലാൻഡിങ് -വിഡിയോ
text_fieldsസിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു മരണം. 30 പേർക്ക് പരിക്കേറ്റു. ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ വിമാനം ബാങ്കോക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്.ക്യു 21 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 10.38ന് പുറപ്പെട്ട ബോയിങ് 777–300 ഇ.ആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ആകാശച്ചുഴിയിൽപ്പെട്ട വിമാനം, 37,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെ ഏകദേശം മൂന്ന് മിനിറ്റിനുള്ളിൽ പെട്ടെന്ന് 31,000 അടിയിലേക്ക് താഴ്ന്നു. 10 മിനിറ്റോളം ഈ നിലയിൽ തുടർന്നു.
ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ട വിമാനം, പ്രാദേശിക സമയം 3.45ന് ലാൻഡ് ചെയ്തു. വിമാനത്തിലെ യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നതായി അധികൃതർ അറിയിച്ചു.
അരമണിക്കൂറിനുള്ളിൽ നിലത്തിറക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിൽ പെട്ടെന്നുണ്ടാകുന്ന ശക്തമായ വ്യതിയാനം മൂലമാണ് ആകാശച്ചുഴിയുണ്ടാകുന്നത്. ഇത് വിമാനത്തിന്റെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെടുത്തും. ശക്തമായ കുലുക്കത്തിന് കാരണമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.