സിംഗപൂരിലും ഒമിക്രോൺ; വിദേശത്തുനിന്നെത്തിയ രണ്ടുപേർക്ക് രോഗം
text_fieldsക്വാലാലംപൂർ: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സിംഗപൂരിലും. ജോഹന്നാസ് ബർഗിൽനിന്ന് വിമാനത്തിലെത്തിയ രണ്ടുപേർക്കാണ് പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയതെന്നും സിംഗപൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഫലം സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന നടത്തേണ്ടി വരുമെന്നും അവർ അറിയിച്ചു. രണ്ടു സിംഗപൂരുകാർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റു 19 യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കി. എല്ലാവരും നെഗറ്റീവാണെന്നും ഇവർ നിരീക്ഷണത്തിൽ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.
രോഗം സ്ഥിരീകരിച്ച രണ്ടുപേരും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. ചുമ, തൊണ്ടയിൽ അസ്വസ്ഥത എന്നീ രോഗലക്ഷണങ്ങൾ ഇരുവർക്കും ഉണ്ടായിരുന്നു.
ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് സിംഗപൂർ യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു. മറ്റുള്ളവരെ യാത്ര പുറപ്പെടുന്നതിന് മുമ്പും ശേഷവും പരിശോധനക്ക് വിധേയമാക്കും. ലോകത്ത് വാക്സിനേഷൻ നിരക്ക് ഏറ്റവും ഉയർന്ന രാജ്യമാണ് സിംഗപൂർ. 98 ശതമാനം പേർക്കും വാക്സിൻ കുത്തിവെപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.