34 വർഷത്തെ പൂച്ച വിലക്ക് നീക്കി സിംഗപ്പൂർ; വ്യവസ്ഥ ലംഘിച്ചാൽ വൻ പിഴ
text_fieldsപൂച്ചകളെ ഫ്ലാറ്റുകളിലും മറ്റു കെട്ടിടസമുച്ചയങ്ങളിൽ വളർത്തുന്നതിന് ഏർപ്പെടുത്തിയ വിലക്ക് സിംഗപ്പൂർ പിൻവലിക്കുന്നു. 34 വര്‍ഷത്തിലു ശേഷമാണ് വ്യവസ്ഥകൾ അനുസരിച്ച് നിരോധനം ഒഴിവാക്കുന്നത്.
നിരോധനം മാറ്റുന്നതോടെ രാജ്യത്തെ ഫ്ലാറ്റുകള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍ പോലുള്ള പൊതുഭവനങ്ങളിലും മറ്റ് വളർത്ത് മൃഗങ്ങൾക്കൊപ്പം പൂച്ചകളെയും വളർത്താം. എന്നാൽ, ലൈസൻസ് ലഭിക്കണമെങ്കിൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. വ്യവസ്ഥകൾ ലംഘിക്കുന്നവരിൽ നിന്ന് വന്‍ പിഴ ഈടാക്കും. 2.5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പിഴത്തുക.
വിലക്ക് നീക്കിയെങ്കിലും 2024ന്‍റെ അവസാനത്തോടെയാണ് നിയമം പ്രാബല്യത്തിൽ വരിക. 1989ലാണ് രാജ്യത്ത് പൂച്ചകളെ ഫ്ലാറ്റുകളിൽ വളർത്തുന്നതിന് നിരോധനമേർപ്പെടുത്തിയത്. പൂച്ചകൾക്കും നായകൾക്കും അലഞ്ഞുതിരിയുന്ന പ്രവണത കൂടുതലായതിനാൽ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതാണ് നിരോധനം ഏർപ്പെടുത്താനുണ്ടായ കാരണം.
62 ഇനം ചെറിയ നായ്ക്കൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവയെ പൊതുഭവനങ്ങളിൽ വളർത്താൻ നിയമപരമായ അനുമതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് വർഷങ്ങളായി സർക്കാരിനെതിരെ പൂച്ചപ്രേമികൾ പ്രതിഷേധിച്ചിരുന്നു. സർക്കാരിന്‍റെ പുതിയ തീരുമാനം ഏറെ സന്തോഷത്തോടെയാണ് മൃഗസ്നേഹികൾ ഏറ്റെടുത്തിരിക്കുന്നത്.
കൃത്യമായ ലൈസൻസിംഗ് വ്യവസ്ഥകളിലൂടെയും മൈക്രോചിപ്പിംഗ് സ്കീമിലൂടെയും ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് സർക്കാർ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.