കീടനാശിനിയുടെ സാന്നിധ്യം; സിംഗപ്പൂരിൽ എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിച്ചു
text_fieldsസിംഗപ്പൂർ: സിംഗപ്പൂരിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത എവറസ്റ്റ് ഫിഷ്‍കറി മസാല തിരിച്ചുവിളിച്ചു. മനുഷ്യ ശരീരത്തിന് ഹാനികരമായ കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ അമിത സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സിംഗപ്പൂർ ഫുഡ് ഏജൻസിയാണ്(എസ്.എഫ്.എ) എവറസ്റ്റ് ഫുഡ് മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്.
കാർഷിക ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനിയാണ് എഥിലീൻ ഓക്സൈഡ്. എന്നാൽ ഇത് ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എവറസ്റ്റ് ഫിഷ് കറി മസാലയിലെ ഉയർന്ന അളവിലുള്ള എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം ഉപഭോക്താക്കൾക്ക് ആരോഗ്യപരമായ അപകടസാധ്യത സൃഷ്ടിക്കുന്നതായി എസ്.എഫ്.എ പറഞ്ഞു.
ഈ ഉൽപ്പന്നം ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ വൈദ്യസഹായം തേടണമെന്നും നിർദേശമുണ്ട്. സംഭവത്തിൽ എവറസ്റ്റ് കമ്പനി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.