Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 8:12 AM IST Updated On
date_range 16 Jun 2022 8:12 AM ISTഇന്ത്യൻ വംശജനായ സിംഗപ്പൂരിലെ മുതിർന്ന പ്രോസിക്യൂട്ടർ ജി. കണ്ണൻ അന്തരിച്ചു
text_fieldsbookmark_border
Listen to this Article
സിംഗപ്പൂർ: ഇന്ത്യൻ വംശജനും സിംഗപ്പൂരിലെ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുമായ ജി. കണ്ണൻ (52) അന്തരിച്ചു. തായ്ലൻഡിലെ ഫുകേത് ദ്വീപിൽ വാഹനാപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പോയതായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. അറ്റോണി ജനറലിന്റെ ചേംബറിലെ (എ.ജി.സി) കുറ്റകൃത്യ വിഭാഗം സീനിയർ ഡയറക്ടറും മുതിർന്ന സംസ്ഥാന അഭിഭാഷകനുമായിരുന്നു. 1995ൽ എ.ജി.സിയിൽ ചേർന്ന കണ്ണൻ പ്രോസിക്യൂട്ടറായി 20 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. അഞ്ചുവർഷം മാനവശേഷി മന്ത്രാലയത്തിലും സേവനമനുഷ്ഠിച്ചു. ദേശീയദിന പുരസ്കാരങ്ങളുടെ ഭാഗമായി 2018ൽ ദീർഘകാല സേവന മെഡൽ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story