ഗായകൻ ആരോൺ കാർട്ടർ വീട്ടിൽ മരിച്ചനിലയിൽ
text_fieldsലോസ് ആഞ്ജലസ്: അമേരിക്കൻ ഗായകനും റാപ്പറുമായ ആരോൺ കാർട്ടറെ (34) കാലിഫോർണിയയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ലാൻകാസ്റ്ററിലെ വീട്ടിലെ ബാത്ടബ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. ബാക്സ്ട്രീറ്റ് ബോയ്സ് ബാൻഡ് അംഗമായിരുന്നു.
1987ൽ ഫ്ലോറിഡയിലെ ടാംപയിയിൽ ജനിച്ച കാർട്ടർ ഏഴ് വയസ്സ് മുതൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നു. ഒമ്പതാം വയസ്സിൽ ആദ്യ സംഗീത ആൽബമിറക്കി. ആരോൺസ് പാർട്ടി (കം ഗെറ്റ് ഇറ്റ്) 30 ലക്ഷം കോപ്പി വിറ്റഴിഞ്ഞു.
'90കളുടെ അവസാനത്തിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നാല് ആൽബങ്ങളുടെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. നിരവധി റിയാലിറ്റി ഷോകളിലും സജീവമായിരുന്നു. ബാക്സ്ട്രീറ്റ് ബോയ്സ് ബാൻഡിലെ നിക് കാർട്ടർ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.