ഇറാൻ ആക്രമണത്തിന് പിന്നാലെ വടക്കൻ ഇസ്രായേലിൽ മുന്നറിയിപ്പ് സൈറണുകൾ
text_fieldsതെൽ അവീവ്: ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ വടക്കൻ ഇസ്രായേലിൽ മുന്നറിയിപ്പ് സൈറണുകൾ. ലബനാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് സൈറണുകൾ മുഴങ്ങിയത്. അതേസമയം, ഇസ്രായേലിനെ ലക്ഷ്യമിട്ട് ലബനാനിൽ നിന്നും ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായോയെന്ന് വ്യക്തമല്ല. മുമ്പ് നിരവധി തവണ ഇസ്രായേലിന് നേരെ ഹിസ്ബുല്ല റോക്കറ്റുകൾ തൊടുത്തിരുന്നു.
അതേസമയം, ഇറാനിൽ ഇസ്രായേലിൽ ആക്രമണം നടത്തിയിരുന്നു. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇറാൻ സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. തെഹ്റാന് ചുറ്റും നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനിക കേന്ദ്രങ്ങളൊന്നും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഇറാൻ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.