ബെൽജിയത്തിൽ കാർണിവലിനിടയിലേക്ക് കാർ ഇടിച്ച് കയറി ആറു മരണം
text_fieldsബ്രസ്സൽസ്: തെക്കൻ ബെൽജിയത്തിൽ ഞായറാഴ്ച നടന്ന കാർണിവലിനിടയിലേക്ക് കാർ ഇടിച്ച് കയറി ആറ് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോവിഡ് മഹാമാരി കാരണം രണ്ട് വർഷമായി കാർണിവൽ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ വർഷം വീണ്ടും പുനരാരംഭിച്ച കാർണിവലിന്റെ ആരംഭത്തിനായി ബ്രസൽസിൽ നിന്ന് 50 കിലോമീറ്റർ അകലെ തെക്ക് സ്ട്രെപ്പി-ബ്രാക്വെഗ്നീസിൽ ആളുകൾ ഘോഷയാത്ര നടത്തുന്നിതിനിടെയാണ് അപകടം.
150ലേറെ പേർ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച കാറാണ് അപകടം വരുത്തിയതെന്ന് അധികൃതർ പറഞ്ഞു.
കാർ ഓടിച്ച ആളെയും കൂടെ ഉണ്ടായിരുന്ന ആളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നിരവധി വിനോദ സഞ്ചാരികൾക്കും പരിക്കേറ്റിട്ടിട്ടുണ്ട്.
ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം വലിയ ആഘോഷമായി നടത്തേണ്ടിയിരുന്ന കാർണിവൽ ഇത്തവണ ദുരന്തമായി മാറിയെന്ന് ബെൽജിയൻ ആഭ്യന്തര മന്ത്രി ആനെലിസ് വെർലിൻഡൻ അഭിപ്രായപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.