യു.എന്നിൽ ആറ് മനുഷ്യാവകാശ ഗ്രൂപ്പുകൾക്ക് പ്രത്യേക കൺസൾട്ടേറ്റിവ് പദവി
text_fieldsന്യൂയോർക്ക്: യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൽ ആറ് മനുഷ്യാവകാശ ഗ്രൂപ്പുകൾക്ക് പ്രത്യേക കൺസൾട്ടേറ്റിവ് പദവി നൽകണമെന്ന് ശിപാർശ ചെയ്യുന്ന യു.എസിന്റെ കരട് പ്രമേയത്തെ എതിർത്ത് വോട്ട് രേഖപ്പെടുത്തി ഇന്ത്യയടക്കം ഏഴു രാജ്യങ്ങൾ.
യു.എസ് അവതരിപ്പിച്ച കരട് പ്രമേയത്തിനെതിരെ ഇന്ത്യയും മറ്റ് ആറ് രാജ്യങ്ങളും വോട്ട് ചെയ്തു. യു.എന്നിന്റെ എൻ.ജി.ഒ കമ്മിറ്റിയിൽ വർഷങ്ങളായി തടഞ്ഞുവെച്ചിരിക്കുന്ന മനുഷ്യാവകാശ സംഘടനകളാണ് ആറെണ്ണവും. 54 അംഗ സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗത്തിൽ 203 ഗ്രൂപ്പുകളെ പ്രത്യേക കൺസൾട്ടേറ്റിവ് സ്റ്റാറ്റസിനായി ശിപാർശ ചെയ്തിരുന്നു. എന്നാൽ, വിക്കിപീഡിയ ഫൗണ്ടേഷൻ ഉൾപ്പെടെ ആറ് സർക്കാറിതര സംഘടനകളെക്കൂടി യു.എസ് നിർദേശിച്ച കരട് പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ചൈന, ഇന്ത്യ, കസാഖ്സ്താൻ, നികരാഗ്വ, നൈജീരിയ, റഷ്യ, സിംബാബ്‍വെ എന്നിവയാണ് എതിർത്ത് വോട്ട് ചെയ്ത രാജ്യങ്ങൾ. 18 പേർ വിട്ടുനിന്നു. തുടർന്ന് 23 വോട്ടിന് പ്രമേയം അംഗീകരിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.