ന്യൂയോർക്കിൽ ഹെലികോപ്റ്റർ ദുരന്തം; മൂന്ന് കുട്ടികളടക്കം ആറു പേർക്ക് ദാരുണാന്ത്യം
text_fieldsഅൽബേനി: ന്യൂയോർക്കിൽ നദിയിൽ ഹെലികോപ്റ്റർ തകർന്ന് വീണ് മൂന്ന് കുട്ടികളുൾപ്പെടെ ആറ് യാത്രക്കാർക്ക് ജീവൻ നഷ്ടമായി. സ്പെയിനിൽ നിന്ന് ന്യൂയോർക്ക് സന്ദർശിക്കാനെത്തിയ പൈലറ്റും ഒരു കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.
റിപ്പോർട്ടുകൾ പ്രകാരം മാൻഹാട്ടനിൽ നിന്ന് പറന്ന വിമാനം സ്റ്റാച്യു ഓഫ് ലിബർട്ടിയെ ചുറ്റി വടക്ക് ദിശയിലേക്ക് പറന്ന് ഹഡ്സൻ നദിയിൽ പതിക്കുകയായിരുന്നു. ന്യൂയോർക്കിൽ നിന്നുള്ള വൈമാനികരാണ് ഹെലികോപ്റ്റർ പറത്തിയിരുന്നത്. സർക്കാർ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ബെൽ 206 ഹെലികോപ്റ്ററാണ് തകർന്നു വീണത്.
വിഡിയോ ദൃശ്യങ്ങളിൽ നിന്ന് യന്ത്ര തകരാറാവാം അപകടത്തിന് കാരണമെന്ന് ചില വിദഗ്ദർ അനുമാനിക്കുന്നുണ്ട്. അപകട സമയത്ത് മോശം കാലാവസ്ഥയാണുണ്ടായിരുന്നതെന്ന് റിപ്പോർട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.