Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്നിൽ റഷ്യ...

യുക്രെയ്നിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു

text_fields
bookmark_border
russian army
cancel

കിയവ് (യു​ക്രെയ്ൻ): യുക്രെയ്നിലെ വടക്കുകിഴക്കൻ നഗരമായ ഖാർകിവിൽ റഷ്യ നടത്തിയ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 55 പേർക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

കളിസ്ഥലത്ത് ബോംബ് വീണ് ഒരു കുട്ടി കൊല്ലപ്പെട്ടതായി സിറ്റി മേയർ ഇഹോർ തെരെഖോവ് പറഞ്ഞു. ബോബ് വീണതിനെ തുടർന്ന് തീപിടിത്തമുണ്ടായി 12 നിലകളുള്ള അപ്പാർട്ട്‌മെന്റിലെ മൂന്ന് പേർ മരിച്ചു.

ഒരാൾ നഗരപ്രാന്തത്തിലെ ബോംബ് സ്ഫോടനത്തിലാണ് മരിച്ചത്. പരിക്കേറ്റവരിൽ 20 പേരുടെയെങ്കിലും നില ഗുരുതരമാണെന്ന് റീജണൽ ഗവർണർ ഒലെഹ് സിനീഹുബോവ് പറഞ്ഞു. പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി കാറുകൾ കത്തിനശിച്ചു. നഗരത്തിലെ നാല് മേഖലകളിൽ ആണ് ആക്രമണം നടന്നത്. യുദ്ധത്തിലുടനീളം റഷ്യൻ ബോംബിംഗിന്റെ കേന്ദ്രമായിരുന്നു ഖാർകിവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BombingRussia Ukraine War
News Summary - Six people were killed in the bombing by Russia in Ukraine
Next Story