ദിവസങ്ങളോളം ഉറങ്ങും, കാണുന്നത് പറക്കും കുതിരയെയും പാമ്പുകളെയും; ഉത്തരം കിട്ടാത്ത അനുഭവങ്ങളുമായി ഗ്രാമവാസികൾ
text_fieldsദിവസങ്ങളോളം നീണ്ടുനിന്ന ഉറക്കവും ഭ്രമവും വർധിത ൈലംഗികാസക്തിയുമെല്ലാം ഫാൻറസി സിനിമകളിൽ മാത്രമേ കണ്ടിട്ടുണ്ടാകൂ. എന്നാൽ യഥാർഥത്തിൽ മനുഷ്യർക്ക് സംഭവിച്ചാലോ? ആറുവർഷങ്ങൾക്ക് മുമ്പാണ് സംഭവം. 2012 മുതൽ 2015വരെ കസാകിസ്ഥാനിലെ ചെറിയ ഒരു ഗ്രാമമായ കലാച്ചി നിവാസികൾക്കാണ് അത് സംഭവിച്ചത്. ഒരു മണിക്കൂർ കൂടുതൽ ഉറങ്ങിയാൽ പോലും പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മൾ പലരും. എന്നാൽ ഈ ഗ്രാമത്തിലെ 160ഓളം പേർ ഉറക്കമെഴുന്നേറ്റിരുന്നത് പലപ്പോഴും ആറുദിവസങ്ങൾക്ക് ശേഷമായിരുന്നു. ഉറക്കം മാത്രമല്ല, പലതരത്തിലുള്ള ഹാലൂസിനേഷനും വർധിത ലൈംഗികാസക്തിയുമെല്ലാം ഇവർക്കുണ്ടായിരുന്നു.
ഇവിടത്തെ ജനങ്ങൾ വിചിത്ര അനുഭവങ്ങൾ നേരിടാൻ തുടങ്ങിയതോടെ 2014ൽ കോംസോമോൽസ്കായ പ്രവ്ദ പത്രമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഇതിൽ ദിവസങ്ങളോളം നീണ്ടുനിന്ന ഉറക്കം തന്നെയായിരുന്നു ആളുകളെ ഞെട്ടിച്ചത്. മുതിർന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും സമാനമായ അനുഭവങ്ങൾ നേരിട്ടിരുന്നു. ചിറകുള്ള കുതിരകളെയും കിടക്കയിൽ പാമ്പുകളെയും കണ്ടിരുന്നതായി കുട്ടികൾ പറയുന്നു. ജനങ്ങൾ നേരിട്ട ഈ വിചിത്ര അനുഭവത്തെ പിന്നീട് 'സ്ലീപ്പി ഹോളോ' എന്നു വിളിക്കാൻ തുടങ്ങി.
പലപ്പോഴും രോഗികളായവർ ദിവസങ്ങളോളം കിടന്നുറങ്ങിയ ശേഷം ഉണരുകയാണെങ്കിൽ അവർക്ക് ഓർമപോലും ഉണ്ടാകാറില്ലെന്നും പത്രം റിപ്പോർട്ട് ചെയ്തു. 'രോഗിയായ ഒരു വ്യക്തിക്ക് ബോധമുണ്ടാകും, നടക്കാനും കഴിയും. എന്നാൽ പെട്ടന്നുതന്നെ അവർ അഗാധ നിദ്രയിലേക്ക് പോകുകയും കൂർക്കം വലിച്ചുറങ്ങുകയും ചെയ്യും. ഉറക്കമുണരുേമ്പാൾ അവർക്ക് ഒന്നും ഓർമ കാണില്ല' -പത്രവാർത്തയിൽ പറയുന്നു.
ഉറക്കത്തിനും ഭ്രമങ്ങൾക്കും പുറമെ മറ്റൊരു അനുഭവവും ഇവർ നേരിട്ടിരുന്നു. ദിവസങ്ങളോളം നീണ്ട ഉറക്കത്തിൽനിന്ന് ഉണരുേമ്പാൾ തന്നെ ചില പുരുഷൻമാർക്ക് വർധിത ലൈംഗികാസക്തിയും നേരിടും.
ജനങ്ങളുടെ ഈ വിചിത്ര അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടന്നിരുന്നു. കലാച്ചി സോവിയറ്റ് കാലഘട്ടം മുതൽ സ്ഥിതി ചെയ്യുന്ന ഒരു യുറേനിയം ഖനിക്കടുത്തായതിനാൽ വിഷമയമായ വെള്ളമോ മറ്റു രാസവസ്തുക്കളോ ആകാം ഗ്രാമവാസികളുടെ ഈ അവസ്ഥക്ക് കാരണമെന്ന് പല വിദഗ്ധരും പറയുന്നു.
ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയതോടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നൂറുകണക്കിന് ആളുകളെ അവിടെനിന്ന് മാറ്റിപാർപ്പിച്ചിരുന്നു. ജനങ്ങളുടെ ഈ അനുഭവങ്ങൾക്ക് കാരണം അന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡിന്റെ അളവ് കൂടിയതിനാലാകാമെന്ന് 2015ൽ കസാകിസ്ഥാൻ സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണ അന്തരീക്ഷത്തിൽ കാണുന്നതിനേക്കാൾ പത്തുമടങ്ങ് അധികമായിരുന്നു അവിടത്തെ കാർബൺ മോണോക്സൈഡിന്റെ അളവ്.
ഉപയോഗശൂന്യമായ ഖനിയിൽനിന്ന് വമിക്കുന്ന കാർബൺ മോണോക്സൈഡ് ഗ്രാമത്തിൽ വ്യാപിക്കുകയായിരുന്നുവെന്ന് റഷ്യൻ ശാസ്ത്രജ്ഞനായ ലിയോനിഡ് റിഖ്വാനോവ് പറയുന്നു. നിലവിൽ 120 കുടുംബങ്ങളാണ് കലാച്ചിയിലെ താമസക്കാർ. ഇതുവരെ അവർക്ക് മുമ്പുണ്ടായിരുന്നവരെപ്പോലെ വിചിത്ര അനുഭവങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.