2.4 ലക്ഷം രൂപ! 77 വർഷം പഴക്കമുള്ള കേക്ക് കഷണം ലേലത്തിൽ പോയത് വൻ തുകക്ക്
text_fieldsഅപൂർവവും കൗതുകം നിറഞ്ഞതുമായ പല വസ്തുക്കളും വൻ തുകക്ക് ലേലത്തിൽ പോവാറുണ്ട്. ഇതിനെന്തിനാണിത്ര വില എന്ന് മറ്റുള്ളവർക്ക് തോന്നാമെങ്കിലും ആ വസ്തുക്കളുടെ അപൂർവതയാണ് അവയുടെ മൂല്യം. അത്തരത്തിലൊരു കേക്ക് കഷണം ഇംഗ്ലണ്ടിൽ ലേലത്തിൽ പോയത് 2200 പൗണ്ടിനാണ്. ഏകദേശം 2.4 ലക്ഷം രൂപക്ക്. എന്താണ് ഈ കേക്കിന്‍റെ പ്രത്യേകതയെന്നോ, 77 വർഷം പഴക്കമുള്ളതാണ് ഈ കേക്ക്.
എഡിൻബർഗിലെ ക്വീൻ എലിസബത്ത് സെക്കൻഡിന്‍റെയും ഫിലിപ്പ് രാജകുമാരന്‍റെയും വിവാഹവേളയിൽ മുറിച്ച് കേക്കാണ് ലേലത്തിൽവെച്ചത്. 1947ലായിരുന്നു ഇത്. അന്ന് അതിഥികൾക്ക് നൽകാനായി ഉണ്ടാക്കിയ ഫ്രൂട്ട് കേക്കിന്‍റെ ഒരു കഷണം പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിൽ പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തുകയായിരുന്നു.
അലങ്കാരപ്പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കേക്ക്. അതിഥികൾക്കുള്ള ഉപചാര സന്ദേശവും കേക്കിനൊപ്പമുണ്ടായിരുന്നു.
ലേലസ്ഥാപനമായ റീമാൻ ഡാൻസിയാണ് ഇത് വിൽപ്പനക്ക് വെച്ചത്. 500 പൗണ്ടായിരുന്നു ഇതിന് ലഭിക്കുമെന്ന് കണക്കാക്കിയത്. എന്നാൽ ലേലത്തിൽ തുക 2200 പൗണ്ട് വരെ ഉയർന്നു. ചൈനയിൽ നിന്നുള്ള ഒരാളാണ് ഈ കേക്ക് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.