ജർമനിയിൽ സോഷ്യൽ ഡമോക്രാറ്റ് പാർട്ടിക്ക് നേരിയ മുൻതൂക്കം; അംഗല മെർകലിന് പിൻഗാമിയാകാൻ ഷോലസ്
text_fieldsബർലിൻ: അംഗല മെർകലിന് പിൻഗാമിയായി ഒലാഫ് ഷോലസ് എത്തിയേക്കുമെന്ന പ്രവചനങ്ങൾക്ക് സാധുതയേകി മധ്യ ഇടതുപാർട്ടിയായ സോഷ്യൽ ഡമോക്രാറ്റ് പാർട്ടിക്ക് (എസ്.പി.ഡി) നേരിയ മുൻതൂക്കം. എസ്.പി.ഡി അധികാരത്തിലെത്തുമെന്നും അടുത്ത ഗവൺമെൻറ് രൂപവത്കരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും ഒലാഫ് ഷോലസ് അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിൽ 25.7 ശതമാനം വോട്ടുകൾ എസ്.പി.ഡി നേടി. നിലവിലെ ഭരണ കക്ഷിയായ അംഗല മെർകലിെൻറ മധ്യ വലതുപക്ഷ പാർട്ടിയായ സി.ഡി.യു-സി.എസ്.യു സഖ്യം 24.1 ശതമാനം വോട്ടുകൾ നേടി. ഗ്രീൻ പാർട്ടിക്ക് 14.8 ശതമാനവും ഫ്രീ ഡെമോക്രാറ്റിക് പാർട്ടിക്ക് 11.5 ശതമാനവും വോട്ടുകൾ ലഭിച്ചു.
തീവ്ര വലതു സംഘടനയായ ആൾട്ടർനേറ്റിവ് ഫോർ ജർമനിക്ക് 10.3 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2017ലെ തെരഞ്ഞെടുപ്പിൽ ഇവർക്ക് 12.6 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഗ്രീൻ, എഫ്.ഡി.പി എന്നിവയുമായി സഖ്യത്തിന് ശ്രമിക്കുമെന്ന് 63കാരനായ ഒലാഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.