ഓടിക്കൊണ്ടിരിക്കുന്ന കാറിെൻറ വിൻഡ് സ്ക്രീനിലേക്ക് ഇഴഞ്ഞു കയറി പാമ്പ്; പേടിപ്പിക്കുന്ന വിഡിയോ വൈറൽ
text_fieldsമനുഷ്യരെ പോലെ ജന്തുജാലങ്ങൾക്കും വാഹനങ്ങളോട് വലിയ താൽപര്യമാണ്. നിർത്തിയിട്ടിരിക്കുന്ന കാറിനടിയിലേക്ക് ഒാടിക്കയറുന്ന പൂച്ചയും പട്ടിയും. വണ്ടിയുടെ കണ്ണാടിയിൽ പകതീരും വരെ കൊത്തിക്കെണ്ടിരിക്കുന്ന പക്ഷികളും പതിവ് കാഴ്ചകളാണ്.
അപടകടകാരികളായ പാമ്പുകളും ഇങ്ങനെ ഒളിഞ്ഞും പാത്തും വാഹനങ്ങൾക്കുള്ളിൽ കയറിപ്പറ്റാൻ ശ്രമിക്കാറുണ്ട്. യാത്രക്കിടയിൽ ഇവയെ കണ്ടുപേടിച്ച് അപകടത്തിൽപെട്ടവരും ഉണ്ട്.
അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിെൻറ ബോണറ്റിൽ നിന്ന് വിൻഡ് സ്ക്രീനിലേക്ക് ഒരു പാമ്പ് ഇഴഞ്ഞുകയറുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരിക്കുന്നത്.
കാറിനുള്ളിൽ ഇരിക്കുന്ന യാത്രക്കാരിലാരോ ഒരാളാണ് വീഡിയോ റെക്കോർഡ് ചെയ്തത്. 20 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആരംഭിക്കുന്നത് കാറിെൻറ ബോണറ്റിൽ പാമ്പ് തെന്നി നീങ്ങുന്ന കാഴ്ചകളിലൂടെയാണ്. അത് കണ്ട് പേടിച്ച യാത്രക്കാർ വണ്ടി നിർത്തിയ ഉടനെ പാമ്പ് പതുക്കെ വിൻഡ് സ്ക്രീനിലേക്ക് ഇഴഞ്ഞു കയറുന്നതും കാണാം.
വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ മരത്തിെൻറ മുകളിൽ നിന്ന് വീണതാണോ, അതൊ നേരത്തെ വാഹനത്തിൽ കയറിക്കൂടിയ പാമ്പ് വണ്ടി ചൂടായപ്പോൾ പുറത്ത് ചാടിയതാണോ എന്നാണ് പലരും സംശയിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.