മൂന്ന് 'സ്മൈലി'യുമായി പെരുമ്പാമ്പ്; ലേലത്തിൽ പോയത് 6000 ഡോളറിന്
text_fieldsവാഷിങ്ടൺ: ശരീരത്തിൽ മൂന്ന് സ്മൈലി മുഖമുള്ള പെരുമ്പാമ്പിനെ ലേലത്തിൽ വിറ്റത് 6000 ഡോളറിന്. ഇന്ത്യൻ രൂപയിൽ 4.3 ലക്ഷം വിലവരും.
രണ്ടു പതിറ്റാണ്ടുകളായി പാമ്പിനെ വളർത്തുകയും പ്രജനനം നടത്തുകയും ചെയ്യുന്ന യു.എസിലെ ജസ്റ്റിൻ കോബിൾകയാണ് പാമ്പിന്‍റെ യഥാർഥ ഉടമസ്ഥൻ. ലാവൻഡർ ആൽബിനോ പീബാൾഡ് ബോൾ ഇനത്തിൽപ്പെട്ട പെരുമ്പാമ്പിൽ ഇമോജികൾ വളർത്താൻ ജസ്റ്റിൻ ശ്രമിച്ചിരുന്നില്ല. പകരം മഞ്ഞയും വെള്ളയും നിറത്തിലുള്ള പാമ്പിനായി പ്രജനനം നടത്താനായിരുന്നു ശ്രമം.
എട്ടുവർഷത്തോളം ബ്രീഡുകൾ മാറ്റിമറിച്ച് നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് മഞ്ഞയും വെള്ളയും കലർന്ന പാമ്പിനെ ലഭിച്ചത്. എന്നാൽ മൂന്ന് ഇമോജികൾ ശരീരത്തിലുണ്ടായത് അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിർമിച്ചെടുക്കുന്ന 20 പാമ്പുകളിൽ ഒന്നിന്‍റെ പുറത്ത് സാധാരണയായി ഇമോജി കാണാറുണ്ട്. എന്നാൽ ഒരു പാമ്പിന്‍റെ ശരീരത്തിൽ മൂന്ന് ഇമോജികൾ അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽ കാണുന്ന ഇനമാണ് ബോൾ പൈത്തോൺ. ശാന്ത സ്വഭാവവും കൈകാര്യംചെയ്യാൻ എളുപ്പമായതും കാരണം കൂടുതൽ പേരും വളർത്താൻ പെരുമ്പാമ്പിനെ തെരഞ്ഞെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.