ചന്ദ്രനിൽ ജലസാന്നിധ്യത്തിെൻറ പുതിയ തെളിവുമായി 'സോഫിയ'
text_fieldsപാരിസ്: ബഹിരാകാശയാത്രികർക്ക് കുടിവെള്ളവും ഇന്ധനവുംവരെ സുലഭമായി ചന്ദ്രോപരിതലത്തിൽ തന്നെയുണ്ടാകുമോ? ഒരു തുള്ളി ജലംപോലും ചന്ദ്രോപരിതലത്തിൽ ഇല്ലെന്ന ധാരണകൾ തിരുത്തപ്പെട്ട് പതിറ്റാണ്ട് പിന്നിടുന്നതിനിടെ കണക്കുകൂട്ടിയതിലും കൂടുതൽ ജലസാന്നിധ്യമെന്ന പുതിയ കണ്ടെത്തൽ പ്രഖ്യാപിച്ച് നാസ. കഴിഞ്ഞ ദിവസം നാച്വർ ആസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച രണ്ടു പഠനറിപ്പോർട്ടുകൾ ഇതിലേക്ക് കൂടുതൽ വെളിച്ചം നൽകുന്നു. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ മാത്രമല്ല, സൂര്യപ്രകാശമേൽക്കുന്ന പ്രദേശങ്ങളിലും ജലസാന്നിധ്യമുണ്ടെന്നാണ് നാസയുടെ 'സോഫിയ' ദൂരദർശിനി പങ്കുവെച്ച ചിത്രങ്ങൾ തെളിയിക്കുന്നത്.
ഉപരിതലചിത്രങ്ങൾ പരിശോധിച്ച് നേരേത്ത നടന്ന ഗവേഷണങ്ങളിൽ വെള്ളത്തെക്കുറിച്ച് സൂചനകളുണ്ടായിരുന്നുവെങ്കിലും അത് ജലമാണോ സമാന സ്വഭാവമുള്ള ൈഹഡ്രോക്സിലാണോ എന്ന് വേർതിരിച്ചറിയാൻ പ്രയാസം നേരിട്ടിരുന്നു. എന്നാൽ, സൂര്യപ്രകാശമേൽക്കുന്ന പ്രദേശങ്ങളിലും ജലസാന്നിധ്യം തിരിച്ചറിയുന്നത് ആദ്യമായാണ്. നാസയുടെയും ജർമൻ ഏയ്റോസ്പേസ് സെൻററിെൻറയും സംയുക്്ത സംരംഭമായ സ്ട്രാറ്റോസ്ഫറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് ആസ്ട്രോണമി (സോഫിയ) ലോകത്തെ ഏറ്റവും വലിയ പറക്കും വാനനിരീക്ഷണ കേന്ദ്രമാണ്. ചന്ദ്രെൻറ ഉപരിതലത്തിലെ വലിയ ഗർത്തങ്ങളിലൊന്നായ 'ക്ലാവിയസി'ലാണ് ജലതന്മാത്രകൾ 'സോഫിയയുടെ ഇൻഫ്രാറെഡ് കാമറയിൽ പതിഞ്ഞത്.
ചന്ദ്രെൻറ ഉപരിതലത്തിൽ 'സോഫിയ' കണ്ടെത്തിയ ജലം സഹാറ മരുഭൂമിയിലെതിെൻറ 100ലൊന്ന് പോലുമില്ലെങ്കിലും കൂടുതൽ ഇടങ്ങളിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ജലം കൂടുതൽ തിരിച്ചറിഞ്ഞാൽ ചാന്ദ്ര പര്യവേക്ഷണം കൂടുതൽ വേഗത്തിലാക്കാനും നാസക്ക് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.