കൊടുംപട്ടിണിയുടെ പിടിയിൽ സോമാലിയ
text_fieldsമൊഗാദിശു: കൊടുംപട്ടിണി വേട്ടയാടുന്ന സോമാലിയയിൽ ഭക്ഷ്യവസ്തുക്കളില്ലാതെ ലക്ഷങ്ങൾ. പതിറ്റാണ്ടുകൾക്കിടെ ഏറ്റവും വലിയ ദുരന്തത്തിനു മുന്നിലാണ് ആഫ്രിക്കൻ രാജ്യം. രാജ്യത്തെ പട്ടിണിബാധിതമായി യു.എൻ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഭക്ഷ്യക്ഷാമവും വറുതി മൂലമുള്ള മരണവും രൂക്ഷമായ രാജ്യത്ത് കൂടുതലായി കോളറ ബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ചിലൊന്നു വീടുകളും പട്ടിണിയിലാണെന്നാണ് കണക്കുകൾ. 30 ശതമാനം കുട്ടികൾക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. 2011ലും രാജ്യം പട്ടിണിയുടെ പിടിയിലാണെന്ന് യു.എൻ പ്രഖ്യാപിച്ചിരുന്നു. പട്ടിണി മൂലം രണ്ടര ലക്ഷത്തോളം പേർ രാജ്യത്ത് മരിച്ചതോടെയായിരുന്നു നടപടി.
മരിക്കുന്നവരിൽ പകുതിയും അഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളായിരുന്നു. അവസാനമായി 2017ൽ ദക്ഷിണ സുഡാനിലും സമാന പ്രഖ്യാപനമുണ്ടായി.എട്ടര ലക്ഷത്തോളം പേർ നിലവിൽ കൊടുംപട്ടിണിയിലാണെന്നാണ് റിപ്പോർട്ട്. കെനിയയിലും കടുത്ത ഭക്ഷ്യക്ഷാമം വെല്ലുവിളിയായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.