ഭീകരരിൽ ചിലർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തി -ശ്രീലങ്കൻ വിദേശകാര്യ മന്ത്രി
text_fieldsന്യൂയോർക്ക്: ഇന്ത്യ - കാനഡ ബന്ധം വഷളായ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക. ട്രൂഡോ ഇന്ത്യയെ കുറ്റപ്പെടുത്തിയതിൽ തനിക്ക് അതിശയമില്ലെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു
ഭീകരരിൽ ചിലർ കാനഡയിൽ സുരക്ഷിതതാവളം കണ്ടെത്തിയിരിക്കുന്നു. കനേഡിയൻ പ്രധാനമന്ത്രി തെളിവുകളൊന്നുമില്ലാതെ അതിരുകടന്ന ആരോപണങ്ങൾ ഉന്നയിക്കുകയാണ്. തെളിവുകളില്ലാതെ ട്രൂഡോ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും സാബ്രി കുറ്റപ്പെടുത്തി.
ശ്രീലങ്കക്കെതിരെയും അവർ ഇതേ കാര്യമാണ് ചെയ്തത്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്നതിന്റെ വലിയ നുണയാണ് അവർ സൃഷ്ടിച്ചത്. ശ്രീലങ്കയിൽ വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയാം -സാബ്രി കൂട്ടിച്ചേർത്തു.
അതേസമയം, നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയിലുള്ളതും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതുമായ തങ്ങളുടെ പൗരന്മാർക്ക് കാനഡ ജാഗ്രത നിർദേശം നൽകി. കനേഡിയൻ പൗരൻമാർക്കുള്ള യാത്ര മാർഗനിർദേശം അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ പുതുക്കുന്നത്.
ഖാലിസ്ഥാൻവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.