തെഹ്റാനിൽ ലോകകപ്പ് യോഗ്യതാ മത്സരം കാണാന്‍ സ്ത്രീകളുടെ തിരക്ക്
text_fieldsതെഹ്‌റാൻ : 2022 ലെ ഖത്തർ ലോകകപ്പിന് മുന്നോടിയായുള്ള ഫുട്ബോൾ യോഗ്യതാ മത്സരം കാണാൻ സ്ത്രീകളുടെ തിരക്ക്. വ്യാഴാഴ്ച തെഹ്‌റാനിൽ നടന്ന മത്സരത്തിൽ രണ്ടായിരത്തിലധികം സ്ത്രീകളാണ് കാണികളായി പങ്കെടുത്തത്. മത്സരത്തിൽ ഇറാഖിനെതിരെ ഇറാന്‍ എതിരില്ലാതെ ഒരു ഗോളിന് വിജയിച്ചു.
കഴിഞ്ഞ ദിവസം വരെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് കാണികളെ അനുവദിക്കുന്നത് സംബന്ധിച്ച് ഭരണകൂടത്തിന് കൃത്യമായ നിലപാടുകളില്ലായിരുന്നു. മഹാമാരി സാഹചര്യത്തിൽ കുത്തിവെപ്പ് പൂർത്തിയാക്കാത്തവരെയും സ്ത്രീകളെയും ഗാലറിയിലേക്ക് പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് നിരവധി ആശങ്കകൾ നിലനിന്നിരുന്നു. മത്സരം തുടങ്ങാന്‍ മണിക്കുറുകൾ ബാക്കി നിൽക്കെ പോലും ഇതിനെക്കുറിച്ച് ആശയക്കുഴപ്പം തുടർന്നിരുന്നു.
മത്സരം കാണാന്‍ തെഹ്‌റാനിലേക്ക് വന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ടിക്കറ്റ് ലഭിക്കാതെ മടങ്ങിപോകേണ്ടി വന്നതായും നാഷണൽ മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചതായും കാണികളിൽ അഞ്ചിലൊന്ന് ശതമാനം സ്ത്രീകൾകളെ മത്സരം കാണാന്‍ അനുവദിച്ചതായും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം സ്റ്റേഡിയങ്ങളിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പുരുഷന്മാരുടെ അശ്ലീല നോട്ടങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനാണ് വിലക്കേർപ്പെടുത്തിയത് എന്നാണ് അന്നത്തെ മുസ്ലീം നേതാക്കളും ഉദ്യോഗസ്ഥരും അവകാശപ്പെട്ടിരുന്നത്. ബുധനാഴ്ച നടന്ന മത്സരത്തിൽ, സത്രീകൾക്ക് വേണ്ടി പ്രത്യേകം ഗാലറിയുടെ ഒരു ഭാഗവും ഗേറ്റും സജ്ജീകരിച്ചിരുന്നു. സ്ത്രീകൾക്ക് മാത്രമായി ഒരു എമർജൻസി ക്രൂവിനെയും നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.