Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്ഷമിക്കണം, മുൻകൂട്ടി...

ക്ഷമിക്കണം, മുൻകൂട്ടി തീരുമാനിച്ചതായിരുന്നു എന്ന്​ ബോറിസ്​ ജോൺസൺ, നാണമില്ലാത്ത മനുഷ്യനെന്ന്​പ്രതിപക്ഷം; ബ്രിട്ടനിലെ ലോക്​ഡൗൺ ലംഘന വിവാദം അടങ്ങുന്നില്ല

text_fields
bookmark_border
ക്ഷമിക്കണം, മുൻകൂട്ടി തീരുമാനിച്ചതായിരുന്നു എന്ന്​ ബോറിസ്​ ജോൺസൺ, നാണമില്ലാത്ത മനുഷ്യനെന്ന്​പ്രതിപക്ഷം; ബ്രിട്ടനിലെ ലോക്​ഡൗൺ ലംഘന വിവാദം അടങ്ങുന്നില്ല
cancel

കുറച്ചു ദിവസങ്ങളായി ബ്രിട്ടനിലെ ഏറ്റവും വലിയ രാഷ്​ട്രീയ വിവാദം പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ ലോക്​ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മദ്യ സൽകാരം നടതതിയത്​ സംബന്ധിച്ചാണ്​. ലോക്ഡൗൺ നിയമങ്ങൾ കാറ്റിൽപറത്തി ഔദ്യോഗിക വസതിയിൽ മദ്യസൽക്കാരം സംഘടിപ്പിച്ച സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും സർക്കാരിനും വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ജനങ്ങളോട് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഉത്തരവിട്ട സർക്കാർ പരസ്യമായി നിയമം ലംഘിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാടുന്നു. ഇതുവരെ വിഷയത്തിൽ പ്രതികരിക്കാതിരുന്ന ബോറിസ്​ ജോൺസൺ കഴിഞ്ഞ ദിവസം ക്ഷമാപണവുമായി രംഗത്തെത്തി.

'ക്ഷമിക്കണം, ഞങ്ങൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്​തതിൽ ഞാൻ ഖേദിക്കുന്നു. കൂടാതെ ഈ വിഷയം കൈകാര്യം ചെയ്ത രീതിയിലും ഖേദിക്കുന്നു'-ജോൺസൺ പാർലമെന്റിൽ എം.പിമാരോട് പറഞ്ഞു. അതേസമയം ബോറിസ്​ ജോൺസണിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം രംഗത്തെത്തി. ബോറിസ്​ നാണമില്ലാത്ത മനുഷ്യനാണെന്ന്​ അവർ കുറ്റ​പ്പെടുത്തി. റിപ്പോർട്ടി​ന്‍റെ പകർപ്പ് അന്വേഷണത്തിന് നേതൃത്വം നൽകിയ മുതിർന്ന സിവിൽ സർവന്‍റ് സുവു ​ഗ്രെ ​ ബോറിസ് ജോൺസണ് കൈമാറിയിരുന്നു.

റിപ്പോർട്ടി​ന്‍റെ അടിസ്ഥാനത്തിൽ ബോറിസ് ജോൺസൺ പാർലമെന്‍റിനെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹത്തി​ന്‍റെ ഓഫിസ് അറിയിച്ചിരുന്നു. ഇതി​ന്‍റെ അടിസ്​ഥാനത്തിലാണ്​ ബോറിസി​ന്‍റെ ക്ഷമാപണം. അന്വേഷണത്തി​ന്‍റെ പ്രാഥമിക രൂപമായാണ് റിപ്പോർട്ടിനെ കണക്കാക്കുന്നത്. ഇതി​ന്‍റെ അടിസ്ഥാനത്തിൽ കോവിഡ് നിയമങ്ങൾ പരസ്യമായി ലംഘിച്ചതിന് പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണോ എന്ന കാര്യം ബ്രിട്ടീഷ് പൊലീസ് തീരുമാനിക്കും.

പരസ്യമായി കോവിഡ് നിയമലംഘനം നടത്തി ഇരട്ടത്താപ്പു കാണിച്ച ബോറിസ് ജോൺസണെതിരെ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനമുയർന്നിരുന്നു. പ്രതിപക്ഷമായ ലേബർപാർട്ടിയും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് രംഗത്തുവന്നു. 2020 മേയിലാണ് ഡൗണിങ് സ്ട്രീറ്റിലെ 10ാം നമ്പർ ഔദ്യോഗിക വസതിയിൽ നിരവധി പേർ പ​​ങ്കെടുത്ത ആദ്യവിരുന്ന് നടന്നത്. 2020 ജൂണിലും വിരുന്ന് സംഘടിപ്പിച്ചിരുന്നു. വീടിനുള്ളിൽ രണ്ടാളുകൾക്ക് മാത്രം ഒരുമിക്കാൻ അനുമതിയുണ്ടായിരുന്ന കാലത്താണ് പ്രധാനമ​ന്ത്രി ഇത്തരം ആഘോഷങ്ങൾ നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boris johnsonLockdown-Breaching Parties
News Summary - "Sorry. Will Fix": Boris Johnson On Lockdown-Breaching Parties
Next Story