കോവിഡിെൻറ രണ്ടാം പകർച്ചയിൽ ഭയന്ന് ദക്ഷിണ കൊറിയ
text_fieldsസോൾ (ദക്ഷിണ കൊറിയ): വിജയകരമായി കോവിഡിനെ അമർച്ചചെയ്തിട്ടും രണ്ടാം വരവിൽ പകച്ച് ദക്ഷിണ കൊറിയ.
സോളിൽ പുതുതായി 1,062 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്നാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായി തുടരുകയാണ്.
ആശുപത്രിയിൽ കിടക്കകൾ വളരെ കുറവാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 60 വയസ്സുള്ള കോവിഡ് രോഗി കഴിഞ്ഞ ദിവസം വീട്ടിൽെവച്ച് മരിച്ചുവെന്ന് സോൾ സിറ്റി അധികാരികൾ അറിയിച്ചു. നിലവിൽ 47,515 പേരാണ് രാജ്യത്ത് രോഗം ബാധിച്ചവരിലുള്ളത്. 11 രോഗികൾകൂടി ഒറ്റരാത്രിയോടെ മരിച്ചതിനെ തുടർന്ന് മരണസംഖ്യ 645 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.